/indian-express-malayalam/media/media_files/uploads/2020/09/Uddav-and-Kangana.jpg)
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് നടി കങ്കണ റണൗത്ത്. നടിയും മഹാരാഷ്‌ട്ര സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. തന്റെ മുംബൈയിലെ വസതി പൊളിച്ച നടപടിയെ കങ്കണ ചോദ്യം ചെയ്‌തു. തന്റെ വീട് പൊളിച്ച് പ്രതികാരം ചെയ്‌തെന്നാണോ ഉദ്ധവ് താക്കറെ വിചാരിക്കുന്നതെന്ന് താരം ട്വീറ്റ് ചെയ്‌തു.
"ഉദ്ധവ് താക്കറെ, നിങ്ങൾ എന്താണ് വിചാരിക്കുന്നത്? സിനിമ മാഫിയയുമായി ചേർന്ന് എന്റെ വീട് പൊളിച്ചതിലൂടെ പ്രതികാരം ചെയ്‌തെന്നാണോ? എന്റെ വീട് ഇന്ന് തകർന്നു. സമാന രീതിയിൽ നിങ്ങളുടെ അഹങ്കാരവും നാളെ തകരും. ഓർക്കുക, ഇത് കാലചക്രമാണ്, അത് എപ്പോഴും ഒരുപോലെയായിരിക്കില്ല" കങ്കണ പറയുന്നു
അതേസമയം, കങ്കണയുടെ മുംബൈയിലെ കെട്ടിടം പൊളിക്കുന്നത് നിർത്തിവയ്ക്കാൻ ബോംബെ ഹൈക്കോടതി നേരത്ത ഉത്തരവിട്ടിരുന്നു. ബിഎംസി (ബൃഹത്ത് മുംബൈ കോര്‍പറേഷന്‍) നടപടിക്കെതിരെ കങ്കണ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
കെട്ടിടം പൊളിക്കുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കാനാണ് കോടതി ഉത്തരവ്. കങ്കണയുടെ ഹർജിയിൽ കോടതി ബിഎംസിയുടെ വിശദീകരണം തേടി. ഹർജി നാളെ വൈകിട്ട് മൂന്നിനു വീണ്ടും പരിഗണിക്കും.
മുംബൈയിലെ തന്റെ ഓഫീസ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതിന്റെ ചിത്രങ്ങൾ പങ്കുവച്ച്, മുംബൈ പാക് അധിനിവേശ കശ്‌മീരാണെന്ന തന്റെ പ്രസ്താവന കങ്കണ ആവർത്തിച്ചിരുന്നു.
"ഞാൻ പറഞ്ഞത് തെറ്റല്ലെന്ന് എന്റെ ശത്രുക്കൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതുകൊണ്ടാണ് എന്റെ മുംബൈ പാക് അധിനിവേശ കശ്മീരായെന്ന് പറഞ്ഞത്. ചെറു പുഞ്ചിരിയോടെ ജനാധിപത്യം മരിച്ചുവീഴുന്നു," കങ്കണ ട്വീറ്റ് ചെയ്തു.
Read More: മയക്ക് മരുന്ന് ആരോപണത്തിൽ കങ്കണക്കെതിരേ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിന്റെ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന ഭരിക്കുന്ന മുംബൈ കോര്‍പറേഷന്‍ കങ്കണയ്ക്ക നോട്ടീസ് അയച്ചത്. പുനർനിർമാണത്തിന്റെ പേരിൽ കെട്ടിടത്തിൽ അനുമതിയില്ലാതെ നിരവധി മാറ്റങ്ങൾ നടത്തിയതായി ചൊവ്വാഴ്ച പതിച്ച നോട്ടീസിൽ പറയുന്നു. എന്നാൽ ആ വാദം നിഷേധിക്കുന്നതായി കങ്കണ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുപടി തൃപ്തകരമല്ലാത്തതിനെത്തുടര്‍ന്നാണ് ജെസിബി അടക്കമുള്ളവ കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റാൻ ആരംഭിച്ചത്.
Babur and his army #deathofdemocracypic.twitter.com/L5wiUoNqhl
— Kangana Ranaut (@KanganaTeam) September 9, 2020
തന്റെ കെട്ടിടത്തെ രാമക്ഷേത്രത്തോടും ബിഎംസിയെ ബാബറിനോടും ഉപമിച്ച് കങ്കണ ട്വീറ്റ് ചെയതിരുന്നു. ക്ഷേത്രം ബാബര്‍ പൊളിക്കുകയാണെന്നും എന്നാല്‍ രാമക്ഷേത്രം വീണ്ടും ഉയരുമെന്നുമാണ് കങ്കണ ട്വീറ്റ് ചെയ്തത്.
#WATCH: Actor Kangana Ranaut at Mohali International Airport, she will be leaving for Mumbai shortly. pic.twitter.com/nacEgRTyr5
— ANI (@ANI) September 9, 2020
നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വാക്‌പോരാണ് ഓഫീസ് പൊളിക്കൽ നടപടികളില്‍ എത്തിച്ചത്. സംഭവത്തിൽ കങ്കണ മുംബൈക്കെതിരെയും മുംബൈ പൊലീസിനെതിരെയും ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു. മുംബൈയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന കങ്കണയുടെ പ്രസ്താവനയോടെയാണ് മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള കങ്കണയുടെ തുറന്ന പോര് ആരംഭിക്കുന്നത്. മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് കങ്കണയുടെ പരാമർശത്തെ അപലപിച്ചു. ഇത് പൊലീസ് സേനയെ അപമാനിക്കുന്നതാണെന്ന് ഫഡ്നാവിസ് പറഞ്ഞു.
ഇതിനുപുറമേ, മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തിൽ കങ്കണ റണാവത്തിനെതിരേ പൊലീസ് അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന നടൻ അധ്യയൻ സുമന്റെ ആരോപണം മുംബൈ പോലീസ് അന്വേഷിക്കുമെന്ന് അനിൽ ദേശ്‌മുഖ് പറഞ്ഞിരുന്നു. മുതിർന്ന നടൻ ശേഖർ സുമന്റെ മകനായ അധ്യയൻ ഒരിക്കൽ കങ്കണയുമായി ബന്ധത്തിലായിരുന്നുവെന്നും അവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ആരോപിച്ചതായും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുംബൈ പോലീസ് ഇക്കാര്യം അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു.
Read in English: ‘My Mumbai is POK now’: Kangana Ranaut as BMC demolishes her office
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.