scorecardresearch

മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു; കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്

കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെയും നവംബർ 29 ന് അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തിരുന്നു

കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെയും നവംബർ 29 ന് അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തിരുന്നു

author-image
WebDesk
New Update
Hyderabad encounter, ഹെെദരാബാദ് ഏറ്റുമുട്ടല്‍ കൊല, Hyderabad rape case, ഹെെദരാബാദ് ബലാത്സംഗ കേസ്,  hyderabad encounter news, Justice Kemal Pasha, ജസ്റ്റിസ് കെമാൽ പാഷ,  Hyderabad rape case encounter, ഹെെദരാബാദ് ബലാത്സംഗ കേസ് ഏറ്റുമുട്ടല്‍ കൊല, Hyderabad rape case, ഹെെദരാബാദ് ബലാത്സംഗ കേസ്, VC Sajjanar, വി.സി. സജ്ജനാർ, Police commissioner VC Sajjanar, പൊലീസ് കമ്മിഷണര്‍ വി.സി. സജ്ജനാർ, IE Malayalam, ഐഇ മലയാളം

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവച്ചു കൊന്ന നടപടിയെ സ്വാഗതം ചെയ്‌ത് ഇരയായ യുവതിയുടെ പിതാവ്. "മകളുടെ ആത്മാവിന് ഇപ്പോൾ ശാന്തി ലഭിച്ചെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. പൊലീസിനോടും സർക്കാരിനോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇപ്പോഴാണ് എന്റെ മകൾക്ക് നീതി ലഭിച്ചത്." യുവതിയുടെ അച്ഛൻ പറഞ്ഞു. കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിച്ചാൽ വേറെ എന്ത് ചെയ്യുമെന്നാണ് പൊലീസ് അധികൃതർ ചോദിക്കുന്നത്. പൊലീസ് വെടിവയ്പ്പിനോട് സമിശ്ര പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്.

Advertisment

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് പുലർച്ചെയാണ് പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. നാലു പ്രതികളെയാണ് പൊലീസ് വെടിവച്ചു കൊന്നത്. ഏറ്റുമുട്ടലിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം.

Read Also: ഹൈദരാബാദ് പീഡനക്കേസ്: പ്രതികളെ പൊലീസ് വെടിവച്ചു കൊന്നു

തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പ് നടത്തുകയായിരുന്നു. കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ഇതിനു പിന്നാലെയാണ് പൊലീസ് പ്രതികൾക്ക് നേരെ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.

കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടെ നാല് പ്രതികളിൽ ഒരാൾ മറ്റ് മൂന്ന് പ്രതികളെയും നോക്കി ആംഗ്യം കാണിച്ചു. പൊലീസിനെ മർദിച്ച് രക്ഷപ്പെടാനായിരുന്നു ആംഗ്യം. ഇതിനു പിന്നാലെ പ്രതികൾ രക്ഷപ്പെടാനായി ശ്രമം ആരംഭിച്ചു. പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ട് വിജനമായ ഒരു വഴിയിലൂടെ ഓടുകയായിരുന്നു പ്രതികൾ. അപ്പോഴാണ് പൊലീസ് വെടിയുതിർത്തത്.

Advertisment

കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 20 നും 24 നും ഇടയിൽ പ്രായമുള്ള നാല് പ്രതികളെയും നവംബർ 29 ന് അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തിരുന്നു. പ്രതികൾക്കെതിരെ ശക്തമായ ജനരോക്ഷം ഉയർന്നിരുന്നു. പ്രതികളെ കൊലപ്പെടുത്തണമെന്ന് ലോക്‌സഭയിൽ എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നാല് പ്രതികളെയും വെടിവച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചിരിക്കുന്നത്.

Read Also: ഏറ്റവും ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം: ജാന്‍വി കപൂര്‍

നവംബർ 28 നാണ് വനിതാ ഡോക്‌ടറുടെ മൃതദേഹം ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ നിന്ന് കണ്ടെത്തിയത്. നവംബർ 29 ന് നാല് പേരെ പൊലീസ് പിടികൂടിയത്. പ്രതികളുടെ വിചാരണ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ഉത്തരവിട്ടിരുന്നു. അതിവേഗ കോടതി സജ്ജമാക്കി വിചാരണ നടപടികൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകിയത്. കൊലപാതകത്തെ അതിഭീകരമായ അവസ്ഥയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇരയായ ഡോക്‌ടറുടെ കുടംബത്തിനൊപ്പം സർക്കാർ ഉണ്ടാകുമെന്നും നീതി ലഭ്യമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ചന്ദ്രശേഖര റാവു ഉറപ്പ് നൽകിയിരുന്നു.

Rape Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: