ഏറ്റവും ഇഷ്ടം പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം: ജാന്‍വി കപൂര്‍

സ്നേഹമെന്ന വികാരം എല്ലാറ്റിനും മുകളിലാണെന്നും അതിനെ വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റില്ലെന്നും ജാൻവി കപൂർ

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം എന്ന് നടി ജാന്‍വി കപൂര്‍. പുരഷന്‍മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം സ്ത്രീകളുടെ പെര്‍ഫ്യൂമിനൊപ്പം ചേര്‍ത്ത് താന്‍ ഉപയോഗിക്കാറുണ്ടെന്നും ജാന്‍വി പറഞ്ഞു. ഒരു പെര്‍ഫ്യൂം കമ്പനിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജാന്‍വി കപൂർ.

Read Also: കൈക്കൂലി ചോദിച്ചു; സെന്‍സര്‍ ബോര്‍ഡിനെതിരെ ഷക്കീല

“പപ്പ (ബോണി കപൂര്‍) ഉപയോഗിക്കുന്ന പെര്‍ഫ്യൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. കുട്ടിക്കാലത്ത് ഞാന്‍ പപ്പയുടെ റൂമിലുള്ള ഷെല്‍ഫില്‍ നിന്ന് അദ്ദേഹം ഉപയോഗിക്കുന്ന പെര്‍ഫ്യൂം എടുക്കാറുണ്ട്. കാരണം, ആണുങ്ങള്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചെറുപ്പത്തില്‍ ഞാന്‍ ഒരു കാര്യം ചെയ്യുമായിരുന്നു. രാത്രി ആരും കാണാതെ ആണുങ്ങളുടെ പെര്‍ഫ്യൂം ബോട്ടിലെടുത്ത് സ്ത്രീകളുടെ പെര്‍ഫ്യൂമുമായി കലര്‍ത്തും. നല്ല സുഗന്ധം ലഭിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്.” ജാൻവി പറഞ്ഞു.

സ്‌നേഹത്തെയും പ്രണയത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക ജാന്‍വി നല്‍കിയ മറുപടി ഇങ്ങനെ: “വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്തതാണ് സ്‌നേഹം. സ്‌നേഹമെന്നതും പ്രണയമെന്നതും ഒരു വികാരമാണ്. വാക്കുകള്‍ കൊണ്ട് അതിനെ വര്‍ണിക്കുക എളുപ്പമല്ല. അത് എല്ലാറ്റിനും മുകളിലാണ്. നമ്മള്‍ ജീവിതത്തില്‍ എന്ത് ചെയ്താലും അതെല്ലാം സ്‌നേഹത്തെ മുന്‍നിര്‍ത്തി ചെയ്യുക. മറ്റുള്ളവരുടെ സ്‌നേഹം ലഭിക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും ജാന്‍വി.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Janhvi kapoor about male perfume and love

Next Story
കൈക്കൂലി ചോദിച്ചു; സെന്‍സര്‍ ബോര്‍ഡിനെതിരെ ഷക്കീല
The moderation of comments is automated and not cleared manually by malayalam.indianexpress.com