scorecardresearch

കാർഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്: നരേന്ദ്ര മോദി

കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി

author-image
WebDesk
New Update
കാർഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്: നരേന്ദ്ര മോദി

ന്യൂഡൽഹി: കാർഷിക മേഖലയെ “സംസ്കരിച്ച ഭക്ഷണത്തിനുള്ള ആഗോള വിപണിയായി” വികസിപ്പിക്കേണ്ട സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിളവെടുപ്പിനു ശേഷമുള്ള വിപ്ലവമോ ഭക്ഷ്യസംസ്കരണ വിപ്ലവമോ 21-ാം നൂറ്റാണ്ടിൽ ഇന്ത്യയ്ക്ക് ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Advertisment

“ഇന്ന്, രാജ്യത്ത് കർഷകന്റെ ഉൽ‌പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ ഓപ്ഷനുകൾ ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. കർഷകരെ ഉൽപാദനത്തിൽ മാത്രം പരിമിതപ്പെടുത്തുന്നതിലൂടെ രാജ്യത്തിന് ഉണ്ടായ നഷ്ടം അനുഭവിക്കുന്നു. സംസ്കരിച്ച ഭക്ഷണത്തിനുള്ള ആഗോള വിപണിയായി രാജ്യത്തെ കാർഷിക മേഖലയെ നാം വികസിപ്പിക്കണം,” മോദി പറഞ്ഞു.

"21-ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് കാർഷിക ഉൽ‌പാദനം വർധിക്കുന്നതിനിടയിൽ വിളവെടുപ്പിനു ശേഷമുള്ള വിപ്ലവമോ ഭക്ഷ്യസംസ്കരണ വിപ്ലവമോ മൂല്യവർദ്ധനയോ ആവശ്യമാണ്. 2-3 പതിറ്റാണ്ട് മുമ്പ് ഇത് ചെയ്തിരുന്നെങ്കിൽ രാജ്യത്തിന് നല്ലതാകുമായിരുന്നു,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read More: അമിത് ഷായുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തി എഐഎഡിഎംകെ

കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റിൽ കർഷകർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാർഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാൽപതിനായിരം കോടിയാക്കി. കർഷകരുടെ നന്മ മാത്രമാണ് സർക്കാരിന്റെ മുൻഗണന.

Advertisment

സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ ആർക്കും സംശയം വേണ്ട. കാർഷിക മേഖലയിലെ മാറ്റങ്ങൾ കൂടി കർഷകർ ഉൾക്കൊള്ളണം. കാർഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്. ഭക്ഷ്യ-സംസ്കരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ വേണം. കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ കരാർ അടിസ്ഥാനത്തിലുള്ള കൃഷി ഇപ്പോൾ വളരെക്കാലമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “എന്നാൽ കരാർ കൃഷി ഒരു ബിസിനസാക്കി മാറ്റാൻ ശ്രമിക്കുക മാത്രമല്ല, അത് നടപ്പാക്കുന്ന ഭൂമിയുടെ ഉത്തരവാദിത്തം നിറവേറ്റുകയും വേണം,” അദ്ദേഹം പറഞ്ഞു.

Narendra Modi Farmer Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: