ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടില്‍ എന്‍ഡിഎ മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചു. അമിത് ഷായും എഐഎഡിഎംകെ നേതാക്കളും തമ്മിലായിരുന്നു ചര്‍ച്ച.

എഐഎഡിഎംകെ ജോയിന്റ് കോർഡിനേറ്ററായ മുഖ്യമന്ത്രി കെ.പളനിസ്വാമിയും പാർട്ടിയുടെ കോർഡിനേറ്ററായ ഒ.പനീർസെൽവവും ഞായറാഴ്ച വൈകീട്ട് ചെന്നൈയിലെ ഒരു സ്റ്റാർ ഹോട്ടലിൽ അമിത് ഷായെ സന്ദർശിച്ചു.

ഞായറാഴ്ച രാത്രി പത്തു മണിക്ക് ആരംഭിച്ച ചർച്ച രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. 60 സീറ്റുകളില്‍ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യം. എന്നാല്‍ 23 സീറ്റ് മാത്രമേ അനുവദിക്കാനാകൂവെന്നാണ് എഐഎഡിഎംകെ നിലപാട്. ചര്‍ച്ചകളില്‍ 30 സീറ്റെങ്കിലും വേണമെന്ന് ബിജെപി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഏപ്രില്‍ ആറിനാണ് 234 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read More: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്, പരീക്ഷകൾ മാറ്റിവച്ചു

വണ്ണിയാർ സമുദായത്തിന് സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെ പട്ടാളി മക്കൾ കക്ഷി എഐഎഡിഎംകെയുമായി തിരഞ്ഞെടുപ്പ് ധാരണയിലെത്തി. 23 സീറ്റുകളിൽ പട്ടാളി മക്കൾ കക്ഷി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ നേട്ടം പ്രതീക്ഷിക്കുന്ന തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ സന്ദർശിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച തമിഴ്നാട്ടിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook