/indian-express-malayalam/media/media_files/uploads/2020/08/sushant-4.jpg)
മുംബെെ: നടൻ സുശാന്ത് സിങ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ സഹോദരിമാർക്കെതിരെ പൊലീസ് കേസെടുത്തു.
സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിങ്, മീതു സിങ് എന്നിവർക്കെതിരെയാണ് മുംബെെ പൊലീസ് കേസെടുത്തത്. നടി റിയ ചക്രബർത്തി നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുത്തിരിക്കുന്നത്.
സുശാന്തിന്റെ സഹോദരിമാർക്കെതിരെ റിയ ചക്രബർത്തി മൊഴി നൽകിയിട്ടുണ്ട്. സിബിഐ ആയിരിക്കും കേസിൽ കൂടുതൽ അന്വേഷണം നടത്തുക. സുശാന്തിന് ഡോക്ടറുടെ നിര്‍ദേശമില്ലാതെ മാനസികാരോഗ്യപ്രശ്നത്തിന് മരുന്ന് നല്‍കിയെന്നാണ് പരാതി. നിരോധിത മരുന്നുകൾ സുശാന്തിനു നൽകിയതായും എഫ്ഐആറിൽ ആരോപണമുണ്ട്.
Read Also: നിർത്താതെ ഫോൺ ബെല്ലടിച്ച രാത്രി; സുശാന്ത് പോയെന്ന് ശ്വേതയോട് പറഞ്ഞ നിമിഷം
“ഇലക്ട്രോണിക് സംവിധാനം വഴി നിർദേശിക്കാൻ കഴിയാത്ത” മരുന്നുകൾ അടങ്ങിയ “വ്യാജ കുറിപ്പടി” നൽകിയെന്ന് റിയ മുംബൈ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായ ഈ കുറിപ്പടി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിലാണ് സുശാന്ത് മരിച്ചതെന്നും റിയയുടെ പരാതിയിൽ പറയുന്നു.
“2020 ജൂൺ 8 ന് രാവിലെ, മരിച്ചയാൾ (സുശാന്ത്) നിരന്തരം ഫോണിൽ ലഭ്യമായിരുന്നു. അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് ഞാൻ അന്വേഷിച്ചപ്പോൾ, സഹോദരി പ്രിയങ്ക സിങ്ങുമായുമായുള്ള സന്ദേശങ്ങൾ അദ്ദേഹം എന്നെ കാണിച്ചു. അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക അദ്ദേഹത്തിന് കഴിക്കേണ്ട ഒരു പറ്റം മരുന്നുകളുടെ ഒരു ലിസ്റ്റ് നിർദേശിച്ചെന്ന് പറഞ്ഞ സന്ദേശങ്ങൾ വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ അവസ്ഥയുടെ ഗുരുതരാവസ്ഥ ഞാൻ വിശദീകരിച്ചു."
"മാസങ്ങളോളം അദ്ദേഹത്തെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്ത ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ ഇതിനകം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും, അദ്ദേഹം മറ്റ് മരുന്നുകളൊന്നും കഴിക്കേണ്ടതില്ല എന്നും ഞാൻ വിശദീകരിച്ചു, കുറഞ്ഞത് എല്ലാ മരുന്നുകളും നിർദ്ദേശിച്ചത് മെഡിക്കൽ ബിരുദം ഒന്നും ഇല്ലാത്ത അവന്റെ സഹോദരിയാണ്. സഹോദരി നിർദേശിക്കുന്ന മരുന്ന് മാത്രമേ കഴിക്കൂ എന്നും അദ്ദേഹം പറഞ്ഞു, അതിൽ ഞാനും മരിച്ചയാളും (സുശാന്ത്) തമ്മിൽ വിയോജിച്ചു,” റിയ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.