scorecardresearch

മുംബെെയിൽ പ്രളയം; നഗരവും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതായി സൂചന, അതീവ ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതായി സൂചന, അതീവ ജാഗ്രത

author-image
WebDesk
New Update
മുംബെെയിൽ പ്രളയം; നഗരവും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിൽ

മുംബെെ: കോവിഡ് മഹാമാരിക്കു പിന്നാലെ മഹാരാഷ്‌ട്രയിൽ പ്രളയവും. കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന മുംബെെയിൽ ഇന്നലെ രാത്രി പെയ്‌ത മഴ ഏറെ നാശനഷ്‌ടങ്ങളുണ്ടാക്കി.

Advertisment

പലയിടത്തും ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. പത്ത് മണിക്കൂറിലേറെ തുടർച്ചയായി മഴ ലഭിച്ച സ്ഥലങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമായി.

നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യം. മുംബെെ നഗരവും സമീപ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

Advertisment

നഗരത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ശക്തമായ മഴ തുടരും. ഇവിടങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബെെയ്‌ക്കു പുറമേ താനെ, പൂനെ, റായ്‌ഗഢ്, രത്‌നഗിരി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബെെ നഗരത്തിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. മറ്റെല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടാൻ അധികൃതർ നിർദേശിച്ചു.

മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്. താഴ്‌ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം. കടലിൽ ഉയർന്ന തിരമാലയ്‌ക്ക് സാധ്യതയുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം.

നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി. പൊതുഗതാഗതം നിലച്ച അവസ്ഥയാണ്. മുംബെെ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 230.06 എംഎം മഴ ലഭിച്ചു.

കേരളത്തിൽ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാൻ സാധ്യത. ഇന്നുമുതൽ സംസ്ഥാനത്ത് അതീവ ജാഗ്രത. ഓഗസ്റ്റ് നാലോടു കൂടി ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഒരാഴ്‌ച മുൻപ് അറിയിച്ചിരുന്നു.

Kerala Weather Live Updates: ന്യൂനമർദ സാധ്യത; ഇന്നുമുതൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട് അഞ്ച് ജില്ലകളിൽ

പ്രളയസാധ്യത മുന്നിൽകണ്ട് സർക്കാർ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Mumbai Flood Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: