scorecardresearch
Latest News

Kerala Weather Live Updates: ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും, വടക്കൻ ജില്ലകളിൽ ശക്തമായ മഴ

Kerala Weather Live Updates: മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്, ഇത് പ്രളയത്തിലേക്കും നയിച്ചു

rain, മഴ,water logging, വെള്ളക്കെട്ട്, road, റോഡ്,flood, പ്രളയം, വെള്ളപ്പൊക്കം, street, city, Kerala weather, കാലാവസ്ഥ, Kerala weather report, rain chances, yellow alert districts, 2019 june 06, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather, കാലാവസ്ഥ, ie malayalam, ഐഇ മലയാളം, tomorrow weather

Kerala Weather Live Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപകൊണ്ടു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെ എട്ടരയോടെയാണ് ബംഗാൾ ഉൾക്കടലിന്റെ വടക്കു ഭാഗത്തായി ശക്തി കുറഞ്ഞ ന്യൂനമർദം രൂപംപ്രാപിച്ചത്. വരുംമണിക്കൂറുകളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. ന്യൂനമർദം ചുഴലിക്കാറ്റായി രൂപംപ്രാപിക്കുമോ എന്ന കാര്യത്തിൽ മുന്നറിയിപ്പൊന്നും ഇല്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിലടക്കം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് ഏഴ് വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ഇന്നുമുതൽ സംസ്ഥാനത്ത് അതീവ ജാഗ്രത. ഓഗസ്റ്റ് നാലോടു കൂടി ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ ഒരാഴ്‌ച മുൻപ് അറിയിച്ചിരുന്നു. പ്രളയസാധ്യത മുന്നിൽകണ്ട് സർക്കാർ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ രൂപം കൊണ്ടപ്പോഴാണ് കേരളത്തില്‍ അതിതീവ്രമഴ ഉണ്ടായത്. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

Read Also:അമിത് ഷായ്ക്ക് കോവിഡ് ബാധിക്കാന്‍ കാരണം മോദി; പ്രധാനമന്ത്രി സനാതന ധര്‍മ്മം ലംഘിച്ചു: ദ്വിഗ് വിജയ് സിങ്‌

അതിതീവ്രമഴ സാധ്യത നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ ഗൗരവത്തില്‍ കണ്ട് തയ്യാറെടുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ദുരിതാശ്വാസ ക്യാംപുകൾക്കായി കെട്ടിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ രുപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കോ അതി ശക്തമായ മഴയ്ക്കോ സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Live Blog

Kerala Weather Live Updates: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, ഓറഞ്ച് അലർട്ട് അഞ്ച് ജില്ലകളിൽ, യെല്ലോ അലർട്ട് ആറിടത്ത്














17:52 (IST)04 Aug 2020





















എറണാകുളം നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് വൈകിട്ട് ആറു മുതൽ എട്ട് വരെ എറണാകുളം നഗരത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 12-20 സെമി മഴയാണ് പ്രതീക്ഷിക്കുന്നത്. 

17:21 (IST)04 Aug 2020





















കേരളത്തിൽ അടുത്ത 4-5 ദിവസത്തേക്ക് കാലവര്ഷം ശക്തമാകാൻ സാധ്യത

വടക്കൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തു സമീപം രൂപപ്പെട്ട ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു അടുത്ത രണ്ട് ദിവസം മധ്യ ഇന്ത്യയിലേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി അറബിക്കടലിൽ മൺസൂൺ കാറ്റ് ശക്തിപ്പെടാനും മണിക്കൂറിൽ 50-60 km വരെ ശക്തി പ്രാപിക്കാനും സാധ്യത.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 4-5 ദിവസത്തേക്ക് കാലവര്ഷം ശക്തമാകാൻ സാധ്യത. കർണാടക തീരം മുതൽ മുംബൈ തീരം വരെ അതി ശക്തമായ മഴ സാധ്യത

17:17 (IST)04 Aug 2020





















മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. കേരള,കർണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല

17:15 (IST)04 Aug 2020





















ജാഗ്രത…

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

17:13 (IST)04 Aug 2020





















യെല്ലോ അലർട്ടും

അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

2020 ഓഗസ്റ്റ് 4 : ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്.

2020 ഓഗസ്റ്റ് 5 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂർ, പാലക്കാട്.

2020 ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 7 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.

17:12 (IST)04 Aug 2020





















കാലവർഷത്തിനൊപ്പം ന്യൂനമർദവും; സംസ്ഥാനത്ത് ശക്തമായ മഴ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ ഓഗസ്റ്റ് 7-ാം തിയതി വരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

*2020 ഓഗസ്റ്റ് 4 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

*2020 ഓഗസ്റ്റ് 8 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*

15:00 (IST)04 Aug 2020





















ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

14:55 (IST)04 Aug 2020





















ഡാമുകളിലെ ജലനിരപ്പ്

14:53 (IST)04 Aug 2020





















മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം 

കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. കേരള,കർണാടക, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആയതിനാൽ പ്രസ്തുത ദിവസങ്ങളിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല

04-08-2020 മുതൽ 08-08-2020 വരെ : കേരള,കർണാടക, ലക്ഷദ്വീപ്, മഹാരാഷ്ട്ര, ഗോവ എന്നീ തീരങ്ങളിലും കൂടാതെ തെക്ക് പടിഞ്ഞാറ്, മധ്യ കിഴക്ക് അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

04-08-2020 മുതൽ 05-08-2020 വരെ : മധ്യ ബംഗാൾ ഉൾക്കടലിലും തെക്ക് ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും മണിക്കൂറിൽ 45 മുതൽ 55 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപറഞ്ഞ കാലയളവിൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

14:51 (IST)04 Aug 2020





















ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും, മഴ ശക്തിപ്പെടും

14:47 (IST)04 Aug 2020





















കെഎസ്‌ഇബി ഡാമുകളിൽ ഇന്നലെ പെയ്‌ത മഴ

ലോവർ പെരിയാർ 164 mm
തരിയോട് 159.2
കക്കി 157
പടിഞ്ഞാറെത്തറ 147
നേര്യമംഗലം 145
പമ്പ 142
ഇടുക്കി 123.4
പൊന്മുടി 114
കുറ്റിയാടി 111
ഷോളയാർ 100

12:02 (IST)04 Aug 2020





















മഴയുടെ അളവ്

കേരളത്തിൽ ഇന്നലെ രാവിലെ 8.30 മുതൽ ഇന്ന് രാവിലെ 8.30 വരെ ശരാശരി പെയ്തത് 38.5 mm മഴയാണ്. മലയോര മേഖലയിൽ മഴ ശക്തമാകാൻ സാധ്യത. കാലവർഷം തുടങ്ങി ആദ്യമായി മലയോര ജില്ലകളായ ഇടുക്കിയിലും വയനാടും 100 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

പീരുമേട് 140 mm (മില്ലി മീറ്റർ) 
വൈത്തിരി 113
മാനന്തവാടി 124
ഇടുക്കി 123.4
മൂന്നാർ 118
മയിലാടുംപാറ 105.8
പാലക്കാട്‌ 78.8
ഒറ്റപ്പാലം 67.8
മണ്ണാർക്കാട് 64.4
തൊടുപുഴ 64.2
ആര്യങ്കാവ് 57
അമ്പലവയൽ 55.3
ഇരിക്കൂർ 55
കുപ്പാടി 55
പെരുമ്പാവൂർ 51.2
നിലമ്പൂർ 48
കൊല്ലങ്കോട് 47
കുമരകം 45
ചെങ്ങന്നൂർ 43

11:48 (IST)04 Aug 2020





















ചാലിയാറിൽ ജലനിരപ്പുയരാൻ സാധ്യത, ജാഗ്രതാനിർദേശം

11:45 (IST)04 Aug 2020





















വടക്കൻ ജില്ലകളിൽ ശക്തമായ മഴ

വടക്കൻ ജില്ലകളിൽ ശക്തമായ മഴ. കണ്ണൂർ ആയിക്കരയിൽ കെട്ടിടം തകർന്നുവീണു. ഇരിക്കൂറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണു. എന്നാൽ, ആളപായമില്ല. പാലക്കാട് അട്ടപ്പാടിയിൽ കനത്ത മഴയെ തുടർന്ന് ഭവാനിപ്പുഴ കരകവിഞ്ഞു.

11:25 (IST)04 Aug 2020





















ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും

10:50 (IST)04 Aug 2020





















ഓഗസ്റ്റ് ഏഴ് വരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

10:49 (IST)04 Aug 2020





















Big Breaking: ന്യൂനമർദം രൂപംകൊണ്ടു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപകൊണ്ടു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു രാവിലെ എട്ടരയോടെയാണ് ബംഗാൾ ഉൾക്കടലിന്റെ വടക്കു ഭാഗത്തായി ശക്തി കുറഞ്ഞ ന്യൂനമർദം രൂപംപ്രാപിച്ചത്. വരുംമണിക്കൂറുകളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. ന്യൂനമർദം ചുഴലിക്കാറ്റായി രൂപംപ്രാപിക്കുമോ എന്ന കാര്യത്തിൽ മുന്നറിയിപ്പൊന്നും ഇല്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിലടക്കം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

10:09 (IST)04 Aug 2020





















പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി, ജാഗ്രതാനിർദേശം

മഴ ശക്തമായതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍കൂടി ഉയര്‍ത്തി. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു.

10:07 (IST)04 Aug 2020





















കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു

വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതില്‍ ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകളുടെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും.

മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറുകളും തുറന്നിട്ടുണ്ട്. മുതിരപ്പുഴയാര്‍, പെരിയാര്‍ നദീതീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

അട്ടപ്പാടി ഭവാനിപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് താവളം പാലത്തില്‍ വെള്ളം കയറി.

08:57 (IST)04 Aug 2020





















മുംബെെയിൽ റെഡ് അലർട്ട്, മഴ ശക്തം

കോവിഡ് മഹാമാരിക്കു പിന്നാലെ മഹാരാഷ്‌ട്രയിൽ പ്രളയവും. കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന മുംബെെയിൽ ഇന്നലെ രാത്രി പെയ്‌ത മഴ ഏറെ നാശനഷ്‌ടങ്ങളുണ്ടാക്കി. പലയിടത്തും ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. പത്ത് മണിക്കൂറിലേറെ തുടർച്ചയായി മഴ ലഭിച്ച സ്ഥലങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമായി. നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യം. മുംബെെ നഗരവും സമീപ ജില്ലകളിലെ താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ശക്തമായ മഴ തുടരും. ഇവിടങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബെെയ്‌ക്കു പുറമേ താനെ, പൂനെ, റായ്‌ഗഢ്, രത്‌നഗിരി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബെെ നഗരത്തിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. മറ്റെല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടാൽ അധികൃതർ നിർദേശിച്ചു.

08:08 (IST)04 Aug 2020





















ജാഗ്രത പാലിക്കുക, നിർദേശങ്ങൾ അനുസരിക്കുക

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

08:07 (IST)04 Aug 2020





















ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

08:06 (IST)04 Aug 2020





















ഉയർന്ന തിരമാലയ്‌ക്ക് സാധ്യത

04/08/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.4 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം etc) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.

08:06 (IST)04 Aug 2020





















മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറിൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50- 60 കിലോമീറ്റർ വരെ ഉയരാമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് ആറ് വരെയുള്ള ദിവസങ്ങളിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇതേ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

08:04 (IST)04 Aug 2020





















പാലക്കാട് ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു

പാലക്കാട് രാത്രിയില്‍ ഇടവിട്ടുള്ള ശക്തമായ മഴ ലഭിച്ചു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടര്‍ ഇന്നലെ ഉയര്‍ത്തിയിരുന്നു. പുഴയോരങ്ങളില്‍ താമസിക്കുന്നവരും അട്ടപ്പാടി, നെല്ലിയാമ്പതി ചുരം റോഡുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

08:04 (IST)04 Aug 2020





















മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കടലാക്രമണം തുടരുന്നതിനാൽ തീരത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. 

Kerala Weather Live Updates: അടുത്ത നാല് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 4, 5, 6, 7 തിയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അടുത്ത 24 മണിക്കൂറിൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50- 60 കിലോമീറ്റർ വരെ ഉയരാമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് ആറ് വരെയുള്ള ദിവസങ്ങളിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇതേ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather heavy rain cyclone alert orange alert live updates