scorecardresearch

കോവിഡ് രോഗിക്കെതിരെ ലൈംഗികാതിക്രമം; ഡോക്ടർക്കെതിരെ കേസ്

കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന ഭയത്താൽ പ്രതിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു

കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന ഭയത്താൽ പ്രതിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു

author-image
WebDesk
New Update
Mumbai news, Mumbai coronavirus cases, Mumbai doctor assulats patient, Mumbai doctor rapes woman, Mumbai police,

മുംബൈ: മുംബൈയിലെ വോക്ഹാർട്ട് ആശുപത്രിയിലെ ഐസിയു വാർഡിൽ കോവിഡ് -19 ചികിത്സയിലായിരുന്ന 44 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 34 കാരനായ ഡോക്ടർക്കെതിരെ കേസെടുത്തു. ആരോപണ വിധേയനായ ഡോക്ടർ സംഭവത്തിനു ഒരു ദിവസം മുൻപാണ് ആശുപത്രിയിൽ ജോലിക്കായി പ്രവേശിച്ചത്.

Advertisment

കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന ഭയത്താൽ പ്രതിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു. പകരം, താനെയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലെ വീടിനുള്ളിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അറിയിച്ചു. “കഴിഞ്ഞ ദിവസം ജോലിയിൽ ചേർന്ന ഡോക്ടർ തന്റെ ആദ്യ ഡ്യൂട്ടിയിലായിരുന്നു. മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പ്രോട്ടോക്കോൾ അനുസരിച്ച് ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. ഡോക്ടറുടെ സേവനം അവസാനിപ്പിച്ചു,” ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Read More: ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷത്തോട് അടുക്കുന്നു

നവി മുംബൈ മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രതി ഏപ്രിൽ 30 ന് ആശുപത്രിയിൽ ജോലിക്കായി ചേർന്നു. മേയ് ഒന്നിന് (വെള്ളിയാഴ്ച) രാവിലെ 9.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Advertisment

ആശുപത്രിയുടെ എച്ച്‌ആറിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 269, 270 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.

എച്ച്ആർ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തത്. ഏപ്രിൽ 28, 29 തീയതികളിൽ പ്രതിയെ ഇന്റർവ്യൂ ചെയ്തതായും, തുടർന്ന് ആശുപത്രിയിൽ നിയമിച്ചതായും, ഏപ്രിൽ 30ന് അദ്ദേഹം ജോലിയിൽ പ്രവേശിച്ചതായും, രണ്ടാം ദിവസം ഇയാൾ കുറ്റകൃത്യം നടത്തിയതായും” ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

മേയ് ഒന്നിന് പ്രതി ആശുപത്രിയുടെ പത്താം നിലയിലെ ഐസിയുവിലെ രോഗിയുടെ മുറിയിൽ പ്രവേശിച്ചതായി പരാതിയിൽ പറയുന്നു. ബലപ്രയോഗം നടന്നതായും പരാതിയിൽ പറയുന്നുണ്ട്. “ഡോക്ടർ തന്നെ ആക്രമിച്ചപ്പോൾ രോഗി ഒരു അലാറം പ്രവർത്തിപ്പിക്കുകയും, പുറത്ത് നിലയുറപ്പിച്ചിരുന്ന ഉദ്യോഗസ്ഥർ മുറിക്കുള്ളിൽ പ്രവേശിക്കുകയും ചെയ്തതായി മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് രോഗി ആശുപത്രി അധികൃതരെ അറിയിച്ചു. ഉടൻ തന്നെ പൊലീസിനെയും ബിഎംസിയെയും അറിയിക്കാൻ ആശുപത്രി അധികൃതർ തീരുമാനമെടുത്തു.

Read in English: Mumbai doc booked for ‘sexual assault’ of Covid patient, confined to home

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: