/indian-express-malayalam/media/media_files/uploads/2019/08/ambani-amit-shah.jpg)
ഗാന്ധിനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യയുടെ ഒരുക്ക് മനുഷ്യനാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പണ്ഡിറ്റ്​ ദീൻദയാൽ പെട്രോളിയം യൂണിവേഴ്​സിറ്റി ബിരുദദാന ചടങ്ങിനിടെയായിരുന്നു മുകേഷ്​ അംബാനി അമിത്​ ഷായെ പ്രശംസിച്ചത്്​. അമിത് ഷായെ പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഏറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്നും അംബാനി കൂട്ടിച്ചേർത്തു.
"അമിത് ഷാ ജി, നിങ്ങൾ ഒരു യഥാർഥ കർമയോഗിയാണ്. നിങ്ങളാണ് ശരിക്കും ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ. നിങ്ങളെ പോലെ ഒരു നേതാവിനെ ലഭിക്കാൻ നേരത്തെ ഗുജറാത്തും ഇപ്പോൾ ഇന്ത്യയും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ സുരക്ഷിതമായ കൈകളിലാണ്. നിങ്ങളുടെ ആഗ്രഹങ്ങൾക്ക്​ അതിർത്തികൾ നിർണയിക്കരുത്​. വലിയ സ്വപ്​നങ്ങൾ കാണാൻ മടികാണിക്കേണ്ട കാര്യമില്ല. നാളെയുടെ ഇന്ത്യ നിങ്ങളുടെ സ്വപ്​നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരങ്ങൾ നൽകും," അംബാനി പറഞ്ഞു.
Read Also: കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദി 75 ദിവസം കൊണ്ട് ചെയ്തു: അമിത് ഷാ
സർദാർ വല്ലഭായ് പട്ടേലിനെയാണ് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങളെയും അംബാനി പ്രശംസിച്ചു.
മറുപടി പ്രസംഗത്തിൽ 2014 വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ഒരു നടപടികളും ഉണ്ടായില്ലെന്ന് അമിത് പറഞ്ഞു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.