കോണ്‍ഗ്രസിന് 70 വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിക്കാത്തത് മോദി 75 ദിവസം കൊണ്ട് ചെയ്തു: അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിപോന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Amit Shah, Bjp, iemalayalam

ഹരിയാന: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിപോന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ഒരൊറ്റ ഇന്ത്യ’ എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നത്തിന് വിഘാതം സൃഷ്ടിച്ച് നിന്നിരുന്നത് ആര്‍ട്ടിക്കിള്‍ 370 ആയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. വോട്ട് ബാങ്കിനെ പേടിച്ച് കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസിന് ചെയ്യാന്‍ സാധിക്കാതിരുന്നത് വെറും 75 ദിവസം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തുവെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഹരിയാനയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

Read Also: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന് നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രപതി

സ്വാതന്ത്ര്യത്തിന് ശേഷം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയെ ഒന്നിപ്പിച്ചു. ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷാ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ചെയ്തതു തന്നെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ചെയ്തിരിക്കുകയാണെന്ന് ഹരിയാന മുഖ്യമന്ത്രി എം.എല്‍.ഖട്ടറും അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും നേരത്തെ രംഗത്തെത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഗുണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

Read Also: ‘കോടതി വിധി ഞെട്ടിച്ചു’; പെഹ്‍ലു ഖാൻ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ പ്രിയങ്ക

”ജമ്മു കശ്മീരിലും ലഡാക്കിലും കൊണ്ടു വന്ന മാറ്റങ്ങള്‍ മേഖലയില്‍ ഒരുപാട് ഗുണമുണ്ടാക്കുമെന്ന് എനിക്കുറപ്പാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും അവിടുത്തെ ജനങ്ങള്‍ക്ക് നേടിക്കൊടുക്കും” അദ്ദേഹം പറഞ്ഞു.  വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, മുത്തലാഖ് നിരോധനം തുടങ്ങിയ അവാകശങ്ങള്‍ കശ്മീര്‍ ജനതയ്ക്കും ഇനി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ പാര്‍ലമെന്റ് സെഷന്‍ വളരെ മികച്ചതും ദൈര്‍ഘ്യമേറിയതുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Amit shah on article 370 ban in jammu and kashmir bjp

Next Story
‘കോടതി വിധി ഞെട്ടിച്ചു’; പെഹ്‍ലു ഖാൻ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ പ്രിയങ്ക ഗാന്ധിPriyanka Gandhi, പ്രിയങ്ക ഗാന്ധി, Pehlu Khan, പെഹ്ലു ഖാൻ, Mob Lynching, ആൾക്കൂട്ട കൊലപാതകം, Priyanka Gandhi Vadra, പ്രിയങ്ക ഗാന്ധി വാദ്ര, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com