/indian-express-malayalam/media/media_files/uploads/2019/03/BJP-flag.jpg)
ഭോപ്പാൽ: മധ്യപ്രദേശിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ച് ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. അഞ്ച് ദിവസം മുൻപ് മറ്റൊരു കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെ 230 അംഗ നിയമസഭയിൽ, പ്രതിപക്ഷ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം 90 ആയി കുറഞ്ഞു.
നേപ്പാനഗർ എംഎൽഎ സാവിത്രി കാസ്‌ദേക്കറാണ് ഏറ്റവും ഒടുവിലായി രാജിവച്ചത്. പ്രോ ടേം സ്പീക്കർ രമേശ്വർ ശർമ രാജി സ്വീകരിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, പാർട്ടി പ്രസിഡന്റ് വി ഡി ശർമ എന്നിവരുടെ സാന്നിധ്യത്തിൽ അവർ ബിജെപി അംഗത്വം സ്വീകരിച്ചു.
Read More: സച്ചിന്‍ പൈലറ്റ് വിഭാഗത്തിന് ആശ്വാസം; അയോഗ്യരാക്കാനുള്ള നടപടി കോടതി താല്‍ക്കാലികമായി തടഞ്ഞു
ബുന്ദേല്‍ഖണ്ഡ് മേഖലയുടെ വികസനത്തിന് കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപിച്ച് ജൂലൈ 12 ന് ബഡാ മൽഹാരയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രാജിവച്ചിരുന്നു. ബിജെപിയിൽ ചേർന്ന അതേ ദിവസം തന്നെ അദ്ദേഹത്തെ സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചെയർമാനായി നിയമിച്ചു.
ഈ രണ്ട് രാജിയിലൂടെ മാർച്ച് മുതൽ പാർട്ടി വിട്ടുപോയ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 24 ആയി ഉയർന്നു. ബിജെപിയിലേക്ക് വിട്ടുപോയ 22 എംഎൽഎമാരാണ് കമൽനാഥ് സർക്കാരിനെ താഴെയിറക്കിയത്. ഇനി 26 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
"നിയമസഭാംഗമെന്ന നിലയിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഞാൻ ഭോപ്പാലിലേക്ക് പോകുമായിരുന്നു, എന്നാൽ കമൽ നാഥിന് ഒരിക്കലും നിയമസഭാ സാമാജികർക്ക് നൽകാൻ സമയം കിട്ടിയില്ല. വികസനം നിലച്ചിരുന്നു. കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും എന്നെ അവഗണിച്ചു,” ബിജെപി അംഗത്വം നേടിയ ശേഷം സാവിത്രി കാസ്‌ദേക്കർ പറഞ്ഞു.
വ്യാജ നോട്ട് കേസിൽ പിടിക്കപ്പെട്ട ഒരാളെ കാസ്‌ദേക്കർ പിന്തുണയ്ക്കുന്നുവെന്ന് നേപ്പാനഗറിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ മഞ്ജു ദാദു ആരോപിച്ചതായി മുൻ മുഖ്യമന്ത്രി കമൽ നാഥിന്റെ മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജ പറഞ്ഞു. വ്യാജ നോട്ട് കേസിൽ കാസ്‌ദേക്കറുടെ പ്രതിനിധിയെ ഉജ്ജൈൻ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കാസ്‌ദേക്കറുടെ രാജി മഞ്ജു ദാദു ആവശ്യപ്പെട്ടിരുന്നു. ഒരു വശത്ത് ബിജെപി നേതാക്കൾ തന്നെ കാസ്‌ദേക്കറുടെ രാജി ആവശ്യപ്പെട്ടിരുന്നുവെന്നും ദിവസങ്ങൾക്ക് ശേഷം അവർ രാജിവച്ച് ബിജെപിയിൽ തന്നെ ചേർന്നുവെന്നും നരേന്ദ്ര സലൂജ പറഞ്ഞു.
Read in English: MP: Another Congress MLA resigns, joins BJP
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.