/indian-express-malayalam/media/media_files/uploads/2021/07/Minister-of-State-for-Health-Bharati-Pravin-Pawar-1.jpg)
ന്യൂഡൽഹി: രാജ്യത്ത് രണ്ട് കുട്ടി നയം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം നിർദേശങ്ങളൊന്നും പരിഗണനയിലില്ലെന്ന് ലോക്സഭയിൽ മറുപടി നൽകി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ.
ബിജെപി എംപി ഉദയ് പ്രതാപ് സിംഗ് ഉന്നയിച്ച ചോദ്യത്തിന് "ഇല്ല" എന്ന് പവാർ മറുപടി നൽകി.
“കുട്ടികളുടെ എണ്ണത്തിന് നിയന്ത്രണം കൊണ്ടുവരുന്നത് ഗുണകരമാവാറില്ലെന്നും ഇത് കുട്ടിയുടെ ലിംഗം നോക്കി ഗർഭഛിദ്രം നടത്തുന്നതിനടക്കം കാരണമാകുമെന്നുമാണ് അന്താരാഷ്ട്ര തലത്തിലുള്ള അനുഭവങ്ങൾ കാണിക്കുന്നത്. ആൺ കുട്ടിക്ക് വേണ്ടി പെൺ ഭ്രൂണഹത്യ നടത്തുന്നതിനും അത് കാരണമാവാം," ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു. ഇത് അസന്തുലിതമായ ലിംഗ അനുപാതത്തിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് അസം സർക്കാരുകൾ സംസ്ഥാനങ്ങളിൽ രണ്ട് കുട്ടി നയം നടപ്പാക്കുന്ന കാര്യം നിർദേശിച്ചിരുന്നു.
Read More: ജനസംഖ്യാ നിയന്ത്രണത്തിന് ബില്ലുകൾ നാല്; എംപിമാരുടെ കുട്ടികളുടെ എണ്ണം ഇങ്ങനെ
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കർശനമായ ജനസംഖ്യാ നിയന്ത്രണ നടപടികളൊന്നും സ്വീകരിക്കാതെ കുടുംബാസൂത്രണത്തോട് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിലൂടെ ജനന നിരക്ക് കുറയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
BJP MP Uday P Singh: Whether the Government proposes to bring a two child policy?
— Harikishan Sharma (@harikishan1) July 23, 2021
MoS Health Bharati P Pawar: No@IndianExpress#PopulationControlBillpic.twitter.com/rFm9uiX72F
1994 ൽ കൈറോയിൽ നടന്ന ജനസംഖ്യയും വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിലെ ഉടമ്പടികളിൽ ഒപ്പുവച്ച രാജ്യമെന്ന നിലക്ക് ഇന്ത്യയിൽ ബലം പ്രയോഗിച്ചുള്ള ജനസഖ്യാ നിയന്ത്രണം എതിർക്കപ്പെടുന്നു എന്നും ഭാരതി പ്രവീൺ പവാർ വ്യക്തമാക്കി.
സർക്കാർ നടപ്പാക്കുന്ന ദേശീയ കുടുംബാസൂത്രണ പരിപാടി (എൻഎഫ്‌പിപി) വഴി വിവേചന രഹിതമായതും ബലപ്രയോഗമില്ലാത്തതുമായ മാർഗങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിനായി മുന്നോട്ട് വയ്ക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.