/indian-express-malayalam/media/media_files/uploads/2021/05/soumya-santhosh.jpg)
ന്യൂഡൽഹി: ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ (32) ഭൗതിക ശരീരം കൊച്ചിയിലെത്തിച്ചു. എയർഇന്ത്യ വിമാനത്തിൽ എത്തിച്ച ഭൗതിക ശരീരം സൗമ്യയുടെ ബന്ധുക്കൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏറ്റുവാങ്ങി, ഇടുക്കിയിലേക്ക് യാത്ര തിരിച്ചു.
രാവിലെ ഇസ്രായേലിൽ നിന്ന് ഡൽഹിയിൽ എത്തിച്ച ഭൗതിക ശരീരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രയേല്‍ എംബസി അധികൃതരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. പുലര്‍ച്ച നാലരോടെയാണ് മൃതദേഹം എത്തിയത്.
The mortal remains of Ms Soumya Santhosh, who was killed in rocket attacks from Gaza, are being repatriated today from Israel to Kerala through Delhi. They will reach her native place tomorrow.
I will personally be receiving the remains in Delhi.
May her soul rest in peace.— V. Muraleedharan (@MOS_MEA) May 14, 2021
ബുധനാഴ്ചയാണ് ഗാസയിൽ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തിൽ സ്വപ്ന കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന ഇസ്രായേൽ അഷ്കെലോൺ നഗരത്തിലെ വീടിനു മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യ ഉള്‍പ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതാണ് അഷ്കെലോൺ.
ഭർത്താവുമായി വീഡിയോ കോളില്‍ സംസാരിക്കവെയാണ് സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശി സന്തോഷാണ് സൗമ്യയുടെ ഭർത്താവ്.
Read More: ഇസ്രായേലിലെ റോക്കറ്റ് ആക്രണം: സൗമ്യയുടെ മരണം കണ്ട ഞെട്ടലിൽ സന്തോഷ്
ആക്രമണത്തിന് ഏതാനും നിമിഷം മുൻപാണ് സൗമ്യ സന്തോഷിനെ വാട്സാപ് കോളിൽ വിളിച്ചത്. റോക്കറ്റ് ആക്രമണം നടക്കുന്നുണ്ടെന്നും ഇനി എപ്പോഴാണ് വിളിക്കാൻ സാധിക്കുക എന്നറിയില്ലെന്നും പറഞ്ഞ് കരഞ്ഞുകൊണ്ടാണ് സൗമ്യ സംസാരിച്ചത്. എന്തോ ഒന്ന് വലിയ സ്ഫോടന ശബ്ദത്തോടെ സൗമ്യയ്ക്കു സമീപിക്കുന്നതു സന്തോഷ് കണ്ടു. പിന്നെ പുക മാത്രമാണ് ഫോണിൽ കണ്ടത്. പിന്നാലെ കോൾ നിലച്ചു. തിരിച്ചു വിളിച്ചെങ്കിലും കിട്ടിയില്ല.
സന്തോഷിന്റെ സഹോദരി ഷേർളിയും അഷ്കെലോണിൽ തന്നെയാണ് ജോലി ചെയ്യുന്നത്. സംഭവം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞ് ഇവർ വീട്ടിലേക്കു വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 10 വർഷമായി അഷ്കെലോണിലെ വീട്ടിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്ന രണ്ടു വർഷം മുൻപാണ് വീട്ടിൽ വന്ന് തിരിച്ചുപോയത്. ഈ വർഷം വരാൻ കരുതിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ യാത്ര നീളുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.