/indian-express-malayalam/media/media_files/uploads/2021/05/Karnataka-Lockdown.jpg)
കൊച്ചി: കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണവുമായി കര്‍ണാടക. ഏഴ് ചെക്ക്പോസ്റ്റുകള്‍ കൂടി സ്ഥാപിച്ചു.
നിലിവില്‍ ദേശീയപാത 66 ലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്പോസ്റ്റ്. ഇതിനു പുറമെ മംഗളൂരുവിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് റോഡുകളിലും ഇന്നലെ ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.
ആരോഗ്യ പ്രവര്‍ത്തകരും, പൊലീസുമടങ്ങുന്ന സംഘം ചെക്ക്പോസ്റ്റുകളില്‍ ഉണ്ടാകും. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇവിടെ സൗജന്യമായി പരിശോധന നടത്താവുന്നതാണ്.
കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാല്‍ നേരത്തെ തന്ന കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. പ്രതിദിനം യാത്ര ചെയ്യുന്ന വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ബസ്, ലോറി ജീവനക്കാര്‍ തുടങ്ങിയവര്‍ 16 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
കര്‍ണാടകത്തിലേക്ക് അല്ലാതെ യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ രേഖകളോ കൈയില്‍ കരുതണം.
Also Read: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.