ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും

15 ശതമാനത്തിന് താഴെ ടിപിആറുള്ള മേഖലകളിലെ കടകൾക്ക് രാത്രി എട്ട് മണി വരെ പ്രവർത്തിക്കാം

Hartaal, Lockdown, Shutdown, Traders Strike

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളിലാണ് മാറ്റം.

15 ശതമാനത്തിന് താഴെ ടിപിആറുള്ള മേഖലകളിലെ കടകൾക്ക് രാത്രി എട്ട് മണി വരെ പ്രവർത്തിക്കാം. നേരത്തെ എ, ബി, സി വിഭാഗത്തിലുള്ള പ്രദേശങ്ങളിലെ കടകള്‍ക്ക് പ്രവര്‍ത്തനം സമയം രാത്രി ഏഴ് മണി വരെ മാത്രമായിരുന്നു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇല്ല. കടകള്‍ ഏഴ് മണിക്ക് തന്നെ അടയ്ക്കണം. വാരാന്ത്യ നിയന്ത്രണങ്ങളിലും മാറ്റമില്ല.

Also Read: Kerala Weather: ശക്തമായ മഴയും കാറ്റും; എറണാകുളത്തും ഇടുക്കിയിലും നാശനഷ്ടം

ബാങ്കുകളില്‍ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി. നേരത്തെ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരുന്നു ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇത് വലിയ തോതിലുള്ള പരാതികള്‍ക്ക് കാരണമായിരുന്നു.

കടകള്‍ കൂടുതല്‍ സമയം തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് വലിയ പ്രതിഷേധം നടന്നിരുന്നു. വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.

Also Read: ‘എല്ലാ ദിവസവും കട തുറക്കാൻ അനുവദിക്കണം’; കോഴിക്കോട് വ്യപാരികളുടെ പ്രതിഷേധം, സംഘർഷം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid more relaxations in lockdown

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express