scorecardresearch

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്

യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

author-image
WebDesk
New Update
PM|Narendra Modi|

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ് (ANI)

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാഭ്യാസത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഒരേ യോഗാഭ്യാസത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തതിനാണ് റെക്കോര്‍ഡ്. യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

Advertisment

ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെര്‍, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്, പ്രമുഖ അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍ എന്നിവര്‍ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന യോഗാ സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത പ്രമുഖരില്‍ ഉള്‍പ്പെടുന്നു. യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി, യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലും യുഎന്‍ സുസ്ഥിര വികസന ഗ്രൂപ്പിന്റെ ചെയര്‍മാനുമായ അമീന ജെ മുഹമ്മദ് എന്നിവരും പങ്കെടുത്തിരുന്നു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രതിനിധി മിഷേല്‍ എംപ്രിക് ഗിന്നസ് റെക്കോര്‍ഡിന്റെ സാക്ഷ്യപത്രം കൈമാറി.

യോഗാഭ്യാസത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മോദി നന്ദി പറഞ്ഞു. നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. പങ്കെടുത്തവര്‍ക്കെല്ലാം നന്ദി. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഇന്നിവിടെ എത്തിയതായാണ് ഞാന്‍ മനസ്സിലാക്കുന്നത്, മോദി പറഞ്ഞു. യോഗ ഇന്ത്യയില്‍ നിന്നാണ് വരുന്നത്. എല്ലാ പുരാതന ഇന്ത്യന്‍ പാരമ്പര്യങ്ങളെയും പോലെ, ഇത് സജീവവും ചലനാത്മകവുമാണ്, പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പകര്‍പ്പവകാശവും റോയല്‍റ്റിയും ഇല്ലാത്ത ഒരു പരിശീലനമായാണ് അദ്ദേഹം യോഗയെ വിളിച്ചത്. 'യോഗ പകര്‍പ്പവകാശത്തില്‍ നിന്നും പേറ്റന്റുകളില്‍ നിന്നും റോയല്‍റ്റി പേയ്മെന്റുകളില്‍ നിന്നും മുക്തമാണ്,' മോദി പറഞ്ഞു.

Advertisment

യോഗ എല്ലാവര്‍ക്കും, എല്ലാ വംശങ്ങള്‍ക്കും, എല്ലാ വിശ്വാസങ്ങള്‍ക്കും, എല്ലാ സംസ്‌കാരങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇത് ശരിക്കും സാര്‍വത്രികമാണ്…' യോഗ ഒരു 'ജീവിതരീതി' ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.. ''നമ്മള്‍ യോഗ ചെയ്യുമ്പോള്‍, നമുക്ക് ശാരീരികമായും മാനസികമായും ശാന്തമായും വൈകാരികമായും സംതൃപ്തിയും അനുഭവപ്പെടുന്നു. എന്നാല്‍ ഇത് ഒരു പായയില്‍ വ്യായാമം ചെയ്യുന്നതില്‍ മാത്രമല്ല. യോഗ ഒരു ജീവിതരീതിയാണ്, അത് ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള ഒരു സമഗ്ര സമീപനമാണ്. ചിന്തയിലും പ്രവൃത്തിയിലും ശ്രദ്ധയുണ്ടാകാനുള്ള വഴിയാണിത്, പ്രധാനമന്ത്രി പറഞ്ഞു.

Yoga Modi Guinnes World Record

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: