scorecardresearch

ജോ ബൈഡനുമായി മോദിയുടെ ചർച്ച ഇന്ന്; യുക്രൈൻ വിഷയം ചർച്ചയാകും

നാലാമത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയ്ക്ക് മുന്നോടിയായാണ് ഓൺലൈൻ ചർച്ച നടത്തുന്നത്

നാലാമത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയ്ക്ക് മുന്നോടിയായാണ് ഓൺലൈൻ ചർച്ച നടത്തുന്നത്

author-image
WebDesk
New Update
Narendra Modi, joe biden

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓൺലൈൻ ആയിട്ടാകും ചർച്ച.

Advertisment

യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചും ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിലും ഉണ്ടായിരിക്കുന്ന ആഘാതം ലഘൂകരിക്കുന്നതിനുമായി യുഎസ് പ്രസിഡന്റ് ബൈഡൻ കൂടിയാലോചനകൾ തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

"ഇരു നേതാക്കളും സഹകരണ വിഷയങ്ങൾ അവലോകനം ചെയ്യുകയും ദക്ഷിണേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ, ഇന്തോ-പസഫിക് മേഖല, പരസ്പര താൽപ്പര്യമുള്ള ആഗോള വിഷയങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും,” എംഇഎ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് അവസാനിപ്പിക്കുക, ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുക, സുരക്ഷ, ജനാധിപത്യം എന്നിവ ശക്തിപ്പെടുത്തുക, കാലാവസ്ഥ പ്രതിസന്ധിയെ നേരിടുക തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Advertisment

നാലാമത്തെ ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ചയ്ക്ക് മുന്നോടിയായാണ് ഓൺലൈൻ ചർച്ച നടത്തുന്നത്. ഇതിനു ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമായും ചർച്ച നടത്തും.

യുക്രൈൻ -റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ഈ ചർച്ച കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ട്. യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് റഷ്യയെ പുറത്താക്കാനുള്ള പ്രമേയത്തിൽ നിന്ന് ഇന്ത്യ അടുത്തിടെ വിട്ടുനിന്നിരുന്നു.

യുക്രൈൻ വിഷയത്തിൽ ഇന്ത്യ അമേരിക്കയും മറ്റു പാശ്ചാത്യ രാജ്യങ്ങളുമായി പൂർണമായി ഒന്നിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് യുഎസ് അണ്ടർ സെക്രട്ടറി ഫോർ പൊളിറ്റിക്കൽ അഫയേഴ്‌സ് വിക്ടോറിയ നൂലാൻഡ്, ഇന്റർനാഷണൽ ഇക്കണോമിക്‌സിലെ യുഎസ് ഡെപ്യൂട്ടി എൻഎസ്‌എ ദലീപ് സിങ് തുടങ്ങിയവർ ഇന്ത്യയിൽ എത്തിയിരുന്നു.

Also Read: പാക് പ്രധാനമന്ത്രിയാകാൻ ഷെഹ്ബാസ് ഷെരീഫ്; ഇന്ന് തിരഞ്ഞെടുപ്പ്, പാകിസ്ഥാനിൽ പ്രക്ഷോഭം

Narendra Modi Joe Biden

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: