/indian-express-malayalam/media/media_files/uploads/2019/09/Amit-Shah-and-Owaisi-Stalin.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍. അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ് തങ്ങള്‍. ഇന്ന് അമിത് ഷാ നടത്തിയ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതാണ്. ഹിന്ദി ദിവസില്‍ അമിത് ഷാ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷാ നടത്തിയ പ്രസ്താവന ഗൗരവമായി കണ്ട് ഡിഎംകെ പരിഗണിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.
MK Stalin, DMK president: We have been continuously waging protest against imposition of Hindi. Today's remarks made by Amit Shah gave us a jolt, it will affect the unity of the country. We demand that he takes his statement back. pic.twitter.com/JMchnIeZc4
— ANI (@ANI) September 14, 2019
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിർക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.
Read Also: കാട്ടിലും മഴ; നാട്ടിലിറങ്ങി സിംഹക്കൂട്ടം, വീഡിയോ
അമിത് ഷായ്ക്ക് മറുപടിയുമായി അസദുദീൻ ഒവെെസിയും രംഗത്തെത്തി. എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദിയല്ല.രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വത്തെ അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമോ എന്ന് ഒവെെസി അമിത് ഷായോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഒവെെസിയുടെ പ്രതികരണം. ഭരണഘടനയിലെ അനുഛേദം 29 ഏതൊരു പൗരനും ഭാഷയും സംസ്കാരവും ഉറപ്പു നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്നീ ആശയങ്ങളേക്കാൾ മുകളിലാണ് ഇന്ത്യ എന്നും ഒവെെസി ട്വിറ്ററിൽ പറഞ്ഞിട്ടുണ്ട്.
Hindi isn't every Indian's "mother tongue". Could you try appreciating the diversity & beauty of the many mother tongues that dot this land? Article 29 gives every Indian the right to a distinct language, script & culture.
India's much bigger than Hindi, Hindu, Hindutva https://t.co/YMVjNlaYry
— Asaduddin Owaisi (@asadowaisi) September 14, 2019
ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് ആഘോഷത്തിൽ സംസാരിച്ചത്. രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ച് അമിത് ഷാ സംസാരിച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഭാഷ വേണമെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദി ദിവസമായ ഇന്ന് അമിത് ഷാ ഹിന്ദിയുടെ പ്രധാന്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ്. കൂടുതലായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Read Also: ഒരു രാജ്യം, ഒരു ഭാഷ; രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന് അമിത് ഷാ
“ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് ഹിന്ദിയ്ക്കാണ്.” അമിത് ഷാ ട്വീറ്റ് ചെയ്തു.
മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ സ്വപ്‌നമാണ് ഹിന്ദി ഭാഷയുടെ പ്രാധാന്യം രാജ്യത്ത് വര്‍ധിപ്പിക്കുക എന്നതെന്നും അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു. “രാജ്യത്തെ എല്ലാ ജനങ്ങളും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും നന്നായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അത് ബാപ്പുജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു തുല്യമാണ്” – ഷാ ട്വീറ്റ് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.