കാട്ടിലും മഴ; നാട്ടിലിറങ്ങി സിംഹക്കൂട്ടം, വീഡിയോ

ഏഴ് സിംഹങ്ങളുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

ഗുജറാത്തിലെ റോഡ് പിടിച്ചെടുത്ത് ഒരുകൂട്ടം സിംഹങ്ങള്‍. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് സിംഹങ്ങള്‍ കൂട്ടമായി കാടിറങ്ങിയത്. ഗുജറാത്തിലെ വഡോദരയില്‍ മഴ വെള്ളത്തില്‍ ചീങ്കണ്ണി ഒഴുകിയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് മഴയെ തുടര്‍ന്ന് സിംഹങ്ങള്‍ കാടിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഏഴ് സിംഹങ്ങളുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തിലെ ഒരു തെരുവിലാണ് സംഭവം. നടു റോഡില്‍ എത്തിയ സിംഹങ്ങള്‍ പരിസരത്തെ കുറിച്ച് ശ്രദ്ധിക്കാതെ ഗര്‍ജ്ജിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ ജുനഗഢ് സിറ്റിയിലാണ് സംഭവം.

ഗിര്‍നര്‍ കാട്ടില്‍ നിന്നാണ് ഇവ എത്തിയതെന്നാണ് സൂചന. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് പലപ്പോഴായി ഇവിടെ വന്യമൃഗങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. രാത്രി പുറത്തിറങ്ങുന്ന മൃഗങ്ങള്‍ പിന്നീട് തിരിച്ചുപോകാറുണ്ടെന്നും വനപാലകര്‍ പറയുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Lions take over the streets in gujarat after heavy rain

Next Story
‘ഡോണ്ട് ടോക്ക് നോണ്‍സെന്‍സ്’, മമ്മൂക്കയോട് ആദ്യം പറഞ്ഞ വാക്കുകള്‍; ഓര്‍മ്മകളിലൂടെ റഹ്മാന്‍Rahman Mammootty, റഹ്മാന്‍ മമ്മൂട്ടി,Rahman Birth day wish to Mammootty, mammootty, mammootty birthday, mammootty happy birthday, mammootty age, mammukka, mammukka birthday, mamoty, mammotty, mammooty, mammootty films, mammukka old phots, mammootty photo, mammootty photo, mammootty pics, mammootty pic, happy birthday mammootty, മമ്മൂട്ടി പിറന്നാള്‍, മമ്മൂട്ടി പ്രായം, മമ്മൂട്ടി
The moderation of comments is automated and not cleared manually by malayalam.indianexpress.com