/indian-express-malayalam/media/media_files/uploads/2021/12/Missionaries-of-charity-Ahemmadabad.jpg)
വഡോദര: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ മതം മാറ്റം ആരോപിച്ച് ഗുജറാത്തില്‍ കേസ്. വഡോദരയിലെ മകര്‍പുര പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം, ആരോപണം സംഘടന നിഷേധിച്ചു.
മിഷനറീസ് ഓഫ് ചാരിറ്റി മകര്‍പുരയില്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നും പെണ്‍കുട്ടികളെ ക്രിസ്ത്യാനിത്വത്തിലേക്കു പ്രലോഭിപ്പിച്ചുവെന്നും ആരോപിച്ച് 2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമ പ്രകാരം ഞായറാഴ്ചയാണു കേസെടുത്തത്. ജില്ലാ സാമൂഹ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ മായങ്ക് ത്രിവേദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ഇദ്ദേഹം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനോടൊപ്പം ഡിസംബര്‍ ഒന്‍പതിനു ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചിരുന്നു.
തന്റെ സന്ദര്‍ശന വേളയില്‍ പെണ്‍കുട്ടികളെ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ വായിക്കാനും ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും നിര്‍ബന്ധിക്കുന്നത് ത്രിവേദി കണ്ടതായി എഫ്ഐആര്‍ പറയുന്നു.
''2021 ഫെബ്രുവരി 10 നും 2021 ഡിസംബര്‍ ഒന്‍പതിനുമിടയില്‍, ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനം ഏര്‍പ്പെട്ടിട്ടുണ്ട്... കഴുത്തില്‍ കുരിശ് ധരിച്ചും പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന സ്റ്റോര്‍ റൂമിന്റെ മേശപ്പുറത്ത് ബൈബിള്‍ വച്ചും ഹോമിലെ പെണ്‍കുട്ടികളെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിക്കുകയാണ്. അവരെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുന്നു... പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താനുള്ള കുറ്റകൃത്യ ശ്രമമാണിത്,'' എഫ് ഐ ആര്‍ പറയുന്നു.
ക്രിസ്ത്യന്‍ കുടുംബത്തിലേക്കു ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം ചെയ്യാന്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ സംഘടന നിര്‍ബന്ധിച്ചതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയില്‍ പറയുന്നതായി അധികൃതര്‍ പറഞ്ഞു. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഹിന്ദുവായിട്ടും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
Also Read: ഭാര്യയുടെ ഫോൺ സംഭാഷണം അവർ അറിയാതെ റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് കോടതി
ത്രിവേദിയുടെ ആരോപണങ്ങള്‍ ഒരു സമിതി അന്വേഷിച്ചശേഷം സംഘടനയ്ക്കെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എസ്ബി കുമാവത് പറഞ്ഞു.
അതേസമയം, തങ്ങള്‍ ഒരു മതപരിവര്‍ത്തന പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നു മിഷനറീസ് ഓഫ് ചാരിറ്റി വക്താവ് പറഞ്ഞു.''ഷെല്‍ട്ടര്‍ ഹോമില്‍ 24 പെണ്‍കുട്ടികളുണ്ട്. ഞങ്ങളോടൊപ്പം കഴിയുന്ന ഈ പെണ്‍കുട്ടികള്‍ ഞങ്ങളുടെ പ്രാര്‍ത്ഥനയും ജീവിതരീതിയും കാണുമ്പോള്‍ അത് പിന്തുടരുന്നു. ഞങ്ങള്‍ ആരെയും ക്രിസ്ത്യന്‍ വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയോ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല,'' വക്താവ് പറഞ്ഞു.
അതിനിടെ, പഞ്ചാബില്‍ നിന്നുള്ള യുവതിയെ മതംമാറ്റിയ സംഭവത്തില്‍ മിഷണറി ഓഫ് ചാരിറ്റിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി വഡോദര പൊലീസ് കമ്മീഷണര്‍ ഷംഷേര്‍ സിങ് ദി ഇന്ത്യന്‍ എക് സിനോട് പറഞ്ഞു.
അതിനിടെ, പഞ്ചാബില്‍ നിന്നുള്ള യുവതിയെ മതംമാറ്റിയ സംഭവത്തില്‍ മിഷണറി ഓഫ് ചാരിറ്റിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി വഡോദര പൊലീസ് കമ്മീഷണര്‍ ഷംഷേര്‍ സിങ് ദി ഇന്ത്യന്‍ എക്‌സ് സിനോട് പറഞ്ഞു.
അതിനിടെ, പഞ്ചാബില്‍ നിന്നുള്ള യുവതിയെ മതംമാറ്റിയ സംഭവത്തില്‍ മിഷണറി ഓഫ് ചാരിറ്റിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതായി വഡോദര പൊലീസ് കമ്മീഷണര്‍ ഷംഷേര്‍ സിങ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us