/indian-express-malayalam/media/media_files/2025/06/15/uMKTFPgaHo0rzXxOrWC5.jpg)
ചിത്രം: എക്സ്
ഡൽഹി: യുഎസ് മിനസോട്ടയിൽ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് മരിച്ചു. ഡെമോക്രാറ്റിക് നിയമസഭാംഗവും മുൻ ഹൗസ് സ്പീക്കറുമായ മെലിസ ഹോർട്ട്മാനും ഭർത്താവ് മാർക്കും കൊല്ലപ്പെട്ടതായി മിനസോട്ട ഗവർണർ ടിം വാൾസ് സ്ഥിരീകരിച്ചു. മറ്റൊരാക്രമണത്തിൽ ഡെമോക്രാറ്റിക് നിയമസഭാംഗമായ സ്റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്മാനും ഭാര്യയ്ക്കും ചാംപ്ലിനിലെ വീട്ടിൽവച്ച് വെടിയേറ്റതായി ഗവർണർ അറിയിച്ചു. ഇവര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണ്.
Also Read:സംഘർഷം അതിരൂക്ഷം; തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിൽ മിസൈൽ വർഷം
മിനിയാപൊളിസ് മെട്രോപൊളിറ്റനിലെ അയൽ നഗരങ്ങളായ ചാംപ്ലിനിലും ബ്രൂക്ലിൻ പാർക്കിലുമാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്ന് ഗവർണർ പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ സജീവമാക്കിയിട്ടുണ്ടെന്നും ഗവർണർ ടിം വാൾസ് എക്‌സിൽ കുറിച്ചു.
Also Read:'ടെഹ്‌റാൻ കത്തിയെരിയും;' ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ
ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും മുന്നറിയിപ്പു നൽകിയതായി മൗണ്ട്സ് വ്യൂ മേയർ സാക്ക് ലിൻഡ്‌സ്ട്രോം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ തോക്കുധാരിയാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ടെന്നും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More:ഇറാൻ- ഇസ്രായേൽ സംഘർഷം; മിസൈൽ ആക്രമണത്തിൽ നിരവധി മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.