scorecardresearch

ആർട്ടിക്കിൾ 370 പുനസ്ഥാപിക്കില്ല; മെഹബൂബ ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നെന്ന് ബിജെപി

ബിജെപിയെ ചെറിയ പ്രശ്നങ്ങളിൽ വിമർശിക്കുന്ന പ്രതിപക്ഷ കക്ഷികൾ ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിക്കുന്ന മെഹബൂബയുടെ പ്രസ്താവനയിൽ കടുത്ത നിശബ്ദത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ബിജെപിയെ ചെറിയ പ്രശ്നങ്ങളിൽ വിമർശിക്കുന്ന പ്രതിപക്ഷ കക്ഷികൾ ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിക്കുന്ന മെഹബൂബയുടെ പ്രസ്താവനയിൽ കടുത്ത നിശബ്ദത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

author-image
WebDesk
New Update
mehbooba mufti j&k flag, mehbooba mufti flag controversy, j&k special status, ie malayalam

ന്യൂഡൽഹി: പിഡിപി അധ്യക്ഷയും ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇന്ത്യൻ പതാകയോട് അനാദരവ് കാട്ടിയെന്ന് ബിജെപി. ആർട്ടിക്കിൾ 370 അസാധുവാക്കിയത് ഭരണഘടനാപരമായിട്ടാണെന്നും അത് പുനഃസ്ഥാപിക്കില്ലെന്നും മുതിർന്ന ബിജെപി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. കശ്മീരി പതാക പുനഃസ്ഥാപിക്കുന്നതുവരെ താൻ ത്രിവർണ്ണപതാക പിടിക്കില്ലെന്ന മെഹബൂബ മുഫ്തിയുടെ അഭിപ്രായം ദേശീയ പതാകയുടെ പവിത്രതയെ നിന്ദിക്കുന്നതാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

Advertisment

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് നടപ്പാക്കിയ ഭരണഘടനാ മാറ്റങ്ങൾ പിൻ‌വലിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ദേശീയ പതാകയായ ത്രിവർണ്ണ പതാക പിടിക്കാനോ താൻ താൽപ്പര്യപ്പെടുന്നില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പഴയ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പ്രത്യേക പതാക പുനഃസ്ഥാപിക്കുമ്പോൾ മാത്രമേ താൻ ത്രിവർണ്ണ പതാക പിടിക്കൂവെന്നും അവർ പറഞ്ഞിരുന്നു.

Read More:  കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു നൽകും വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: മെഹ്ബൂബ മുഫ്തി

മുൻ ജമ്മുകശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുകയും കഴിഞ്ഞ വർഷം അസാധുവാക്കുകയും ചെയ്ത ആർട്ടിക്കിൾ 370 പുന സ്ഥാപിക്കില്ലെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. കൃത്യമായ ഭരണഘടനാ നടപടികളിലൂടെയാണ് അത് നീക്കം ചെയ്തതെന്നും പാർലമെന്റിന്റെ ഇരുസഭകളും വലിയ പിന്തുണയോടെ ആ നടപടി അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

അത് അസാധുവാക്കിയത് രാജ്യത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും ജനങ്ങൾ അത് വിലമതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ത്രിവർണ പതാക പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ പ്രതിച്ഛായയോട് മുഫ്തി കടുത്ത അനാദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ ചെറിയ പ്രശ്നങ്ങളിൽ വിമർശിക്കുന്ന പ്രതിപക്ഷ കക്ഷികൾ ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിക്കുന്ന മെഹബൂബയുടെ പ്രസ്താവനയിൽ കടുത്ത നിശബ്ദത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത് “കാപട്യവും ഇരട്ടത്താപ്പുമാണ്,” എന്നും പ്രസാദ് പറഞ്ഞു.

Read More: തങ്ങൾ ദേശവിരുദ്ധരല്ല, ബിജെപി വിരുദ്ധരെന്ന് ഫാറൂഖ് അബ്ദുല്ല: ഗുപ്കാർ സഖ്യത്തിന്റെ ചിഹ്നമായി ജമ്മു കശ്മീർ പതാക തിരഞ്ഞെടുത്തു

ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര ഭരണ പ്രദേശത്ത് വികസനം വളരാൻ കാരണമായെന്നും സമൂഹത്തിലെ ദുർബല വിഭാഗങ്ങളായ എസ്ടി, എസ്‌‌സി, ഒബിസി വിഭാഗക്കാർ, സ്ത്രീകൾ എന്നിവർ രാജ്യത്തെ മറ്റിടങ്ങളിൽ ലഭിക്കുന്ന അതേ അവകാശങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു..

ജമ്മു കശ്മീരിലെ തദ്ദേശ വോട്ടെടുപ്പിൽ സന്തോഷത്തോടെയും സന്തോഷത്തോടെയും ആളുകൾ പങ്കെടുത്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. “സവിശേഷ അധികാരത്തോടെയും, നിരുത്തരവാദപരമായും ഭരണം നടത്തിയിരുന്ന ചില ആളുകൾക്കും കുടുംബങ്ങൾക്കും പ്രശ്നങ്ങൾ നേരിടേണ്ടിവരും,” എന്നും അദ്ദേഹം പറഞ്ഞു.

Read Nore: Mehbooba Mufti disrespecting Indian flag; Article 370 won’t be restored: Prasad

Bjp Mehbooba Mufti Article 370 Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: