/indian-express-malayalam/media/media_files/uploads/2019/05/Maoist.jpg)
Maharashtra Naxal Gadchiroli Attack: മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ 30ഓളം വാഹനങ്ങക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഏറെ നാളുകളായി മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഈ മേഖലയില്‍ ഇല്ലായിരുന്നു.
'കുര്‍ഖേഡ പൊലീസ് സ്റ്റേഷനില്‍ പോകുന്ന സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. സ്വകാര്യ വാഹനത്തില്‍ ഇവര്‍ പുരാഡ ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ഏകദേശം 12:30ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നമ്മുടെ 15 ജവാന്മാരാണ് രക്തസാക്ഷികളായത്,' ഗഡ്ചിറോളി ഡിഐജി അങ്കുഷ് ഷിന്‍ഡെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Read More: ചരിത്രത്തില്‍ ആദ്യം: സ്കൂളുകളും ആശുപത്രികളും വേണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റ് ലഘുലേഖ
മാവോയിസ്റ്റ് ബാധിത മേഖലയായ ഗഡ്ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായി തകര്‍ന്നു. ആക്രമണത്തിന് പിന്നാലെ മാവോയിസ്റ്റുകള്‍ സൈനികര്‍ക്ക് നേരെ വെടിവച്ചു. സംഭവ സ്്ഥലത്ത് കൂടുതല്‍ സൈനികര്‍ എത്തിയെന്നും മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ സംഘര്‍ഷം തുടരുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു
അതേസമയം പ്രശ്ന ബാധിത പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാസേനയുടെ 27 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണമുണ്ടായത്.
Read More: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം: ദൂരദർശൻ ക്യാമറാമാനും രണ്ടു സൈനികരും കൊല്ലപ്പെട്ടു
പ്രശ്ന ബാധിത പ്രദേശങ്ങളിലൂടെ സാധാരണ സൈനിക വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കോണ്‍വോയ് അടിസ്ഥാനത്തിലാണ് എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക വാഹനത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.
ഇക്കഴിഞ്ഞ ജനുവരിയിൽ ഛത്തീസ്ഗഡിലെ ബിജാപൂരി പാമേദ് പ്രദേശത്തു നിന്നുള്ള മാവോയിസ്റ്റുകൾ, സ്കൂളുകളും ആശുപത്രികളും വേണം എന്നാവശ്യപ്പെട്ട് ലഘുലേഖ പുറത്തിറക്കിയിരുന്നു. കൂടാതെ ഡോക്ടര്‍മാരേയും അധ്യാപകരേയും ജനങ്ങള്‍ക്ക് വേണ്ടി നിയമിക്കണമെന്നും ലഘുലേഖയിൽ ആവശ്യപ്പെട്ടിരുന്നു. ‘ഞങ്ങളുടെ പ്രദേശത്ത് സ്കൂളുകളും ആശുപത്രികളും ഹോസ്റ്റലുകളും നിര്‍മ്മിക്കണം. സര്‍ക്കാര്‍ അധ്യാപകരേയും ഡോക്ടര്‍മാരേയും നിയമിക്കുകയും വേണം,’ എന്നായിരുന്നു ലഘുലേഖയിലെ ആവശ്യങ്ങൾ.
ഇത് ആദ്യമായാണ് രാജ്യത്ത് മാവോയിസ്റ്റുകള്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് ലഘുലേഖ പുറത്തിറക്കുന്നത്. ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റാനുളള ശ്രമമായിരിക്കാം ഇതെന്നാണ് നിഗമനം. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്ന മാവോയിസ്റ്റ് ലഘുലേഖ മുമ്പ് കണ്ടിട്ടില്ലെന്ന് ബിജാപൂര്‍ പ്രസ് ക്ലബ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ ഗണേഷ് മിശ്ര പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.