ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്നു മരണം. രണ്ടു സൈനികരും മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. ദൂരദർശൻ ക്യാമറാമാനാണ് മരിച്ചത്. രണ്ടു സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദന്തേവാഡെ ജില്ലയിലെ അരൻപൂരിലാണ് സംഭവം. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോയ ദൂരദർശൻ സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ രുദ്ര പ്രതാപ്, അസിസ്റ്റന്റ് കോൺസ്റ്റബിൾ മംഗലു, ദുരദർശൻ ക്യാമറാമാൻ അച്യുതാനന്ദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ആന്റി നക്സൽ ഓപ്പറേഷൻസ്) സുന്ദർരാജ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ബിജാപൂർ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ നാലു സിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.

ഛത്തീസ്ഗഡിൽ രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12 ന് ആദ്യഘട്ട് തിരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടം നവംബർ 20 നാണ് നടക്കുക. ഡിസംബർ 11 നാണ് വോട്ടെണ്ണൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook