/indian-express-malayalam/media/media_files/uploads/2018/05/manmohan-singh.jpg)
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും എയിംസിലെ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന് വേണ്ട എല്ലാ പരിചരണങ്ങൾ നൽകുന്നുണ്ടെന്നും അവർ അറിയിച്ചു.
നെഞ്ചുവേദനയെത്തുടർന്ന് ഇന്നലെ രാത്രി രാത്രി 8.45ഓടെയാണ് സിങ്ങിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ കാർഡിയോ തൊറാസിക് സയൻസ് സെന്ററിലെ ഐസിയുവിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.
Read Also: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്ക്; മരണം 2.83 ലക്ഷം
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ അംഗമാണ് മൻമോഹൻ സിങ്. 2004 മുതൽ 14 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. 2009 ൽ എയിംസിൽ കൊറോണറി ബൈപാസ് സർജറിക്ക് സിങ് വിധേയനായിരുന്നു.
സിങ്ങിന്റെ ആരോഗ്യനിലയിൽ നിരവധി നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. "മുൻ മുഖ്യമന്ത്രി മൻമോഹൻ സിങ് ജിയെ എയിംസിൽ പ്രവേശിപ്പിച്ചത് അറിഞ്ഞതിൽ അതിയായ ആശങ്കയുണ്ട്. അദ്ദേഹത്തിന് പെട്ടെന്ന് തന്നെ അസുഖം ഭേദമാവട്ടെ എന്ന് ആഗ്രഹിക്കുന്നു" രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.
Read in English: Manmohan Singh stable, developed reaction to medication: Hospital sources
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us