വാഷിങ്‌ടൺ ഡിസി: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. രോഗബാധിതരുടെ എണ്ണം 42 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 41,80,137പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,83,852 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 14,90,590 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ 13.5 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു, 80,000ത്തിലേറെ ആളുകൾ മരണമടഞ്ഞു. അമേരിക്കയിൽ രോഗം പകരുന്നത് പ്രതിരോധിക്കുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടെന്നാരോപിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ പരസ്യമായി രംഗത്തെത്തി.

Read More: വന്ദേ ഭാരത്: ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്

അതേസമയം കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് ജര്‍മനിക്ക് തിരിച്ചടിയാകുകയാണ്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കണക്കുകള്‍ പ്രകാരം ഈ സമയത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയേണ്ടതാണ്. എന്നാല്‍, അതിനു വിപരീതമാണ് സംഭവിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നതും ഫുട്‌ബോള്‍ മത്സരങ്ങള്‍ അനുമതി നല്‍കിയതുമെല്ലാം തിരുത്തേണ്ടി വരുമെന്നാണ് വിവരം. രാജ്യത്ത് ഇതുവരെ 1,71,879 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 7,569 പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

അതേസമയം ഉത്തരകൊറിയയില്‍ രണ്ടാം ഘട്ട രോഗവ്യാപന ഭീതി പടരുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ബാറുകളും ക്ലബ്ബുകളും അടക്കാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. തിങ്കളാഴ്ച മാത്രം ഇവിടെ 34 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,874 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ നിശാക്ലബുകളിലും ഒരു ആഘോഷ പരിപാടിയിലും എത്തിയ 29കാരനില്‍ നിന്നാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഏറെപ്പേര്‍ക്കും വൈറസ് പടര്‍ന്നത്. 1,500ലേറെപ്പേര്‍ ആഘോഷ ചടങ്ങില്‍ എത്തിയിരുന്നുവെന്നാണ്് കണക്ക്.

വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 13,67,638, സ്‌പെയിന്‍- 2,64,663, ഇറ്റലി- 2,19,070, ബ്രിട്ടന്‍- 2,19,183, റഷ്യ- 2,09,688, ഫ്രാന്‍സ്- 1,76,970, ജര്‍മനി- 1,71,879, ബ്രസീല്‍- 1,62,699, തുര്‍ക്കി- 1,38,657, ഇറാന്‍- 1,07,603.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 80,787, സ്‌പെയിന്‍- 26,621, ഇറ്റലി- 30,560, ബ്രിട്ടന്‍- 31,855, റഷ്യ- 1,915, ഫ്രാന്‍സ്- 26,380, ജര്‍മനി- 7,569, ബ്രസീല്‍- 11,123, തുര്‍ക്കി- 3,786, ഇറാന്‍- 6,640.

ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2109 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേർ മരിച്ചു. 3277 പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം അറുപത്തി രണ്ടായിരം കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook