/indian-express-malayalam/media/media_files/uploads/2021/04/manmohan2.jpg)
ഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവുമായ ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തെ വാക്സിനേഷൻ ഊർജ്ജിതമാക്കണം എന്നാൽ മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കു എന്നാണ് കത്തിന്റെ ഉള്ളടക്കം. അതിനായി അഞ്ചു നിർദേശങ്ങളും മൻമോഹൻ സിങ് മുന്നോട്ട് വെച്ചു.
അടുത്ത ആറു മാസത്തേക്ക് വാക്സിൻ നിർമ്മിക്കാനും ഇറക്കുമതി ചെയ്യാനും അനുമതി നൽകിയിട്ടുള്ള കമ്പനികൾ ഏതൊക്കെയാണെന്ന് കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തണമെന്നും. പ്രതീക്ഷിക്കുന്ന സമയത്തിനുള്ളിൽ എല്ലാവർക്കും നൽകണെമെങ്കിൽ ആവശ്യത്തിന് വാക്സിനുകൾക്ക് ഓർഡർ നൽകണെമന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ മൻമോഹൻ സിങ് പറഞ്ഞു.
പത്തു ശതമാനം വാക്സിൻ അടിയന്തര ആവശ്യത്തിന് കേന്ദ്രം നിലനിർത്തി ബാക്കിയുള്ള വാക്സിൻ സംസ്ഥാനങ്ങൾക്ക് നല്കുകുകയും, നൽകുന്നത് എത്ര ഡോസ് ആണെന്ന് അറിയിക്കുകയും ചെയ്താൽ അതനുസരിച്ചു സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനാകും എന്നത് രണ്ടാമത്തെ നിർദേശമായി മൻമോഹൻ സിങ് മുന്നോട്ട് വെച്ചു.
വാക്സിനേഷൻ നൽകേണ്ട മുൻനിര പോരാളികൾ ആരൊക്കെയെന്നത് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അവകാശം നൽകണമെന്നും അതിൽ ബസ് ഡ്രൈവർ,ടാക്സി ഡ്രൈവർ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാർ, വക്കീലന്മാർ വരെ ഉൾപെടാമെന്നും അദ്ദേഹം പറഞ്ഞു. അവർ 45 വയസിനു താഴെ ഉള്ളവരാണെങ്കിലും വാക്സിൻ നല്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
Key to our fight against Covid19 must be ramping up vaccination effort. We must resist temptation to look at absolute numbers being vaccinated, focus instead on percentage of population vaccinated: Former PM Dr. Manmohan Singh writes to PM Modi on ramping up vaccination programme pic.twitter.com/ZD5SbQOE0u
— Congress (@INCIndia) April 18, 2021
Read Also: കൂട്ടപ്പരിശോധന; രണ്ട് ദിവസത്തിനിടെ പരിശോധിച്ചത് മൂന്ന് ലക്ഷത്തിലധികം സാമ്പിളുകൾ
ഈ ആരോഗ്യ അടിയന്തരാവസ്ഥ കാലത്ത് വാക്സിൻ നിർമാതാക്കൾക്ക് അവരുടെ നിർമാണം വർധിപ്പിക്കുന്നതിനാവശ്യമായ ഫണ്ടുകളും സഹായങ്ങളും ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും. വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ യുറോപ്യൻ മെഡിക്കൽ ഏജൻസി, യുഎസ്എഫ്ഡിഎ തുടങ്ങിയ വിശ്വസനീയ ഏജൻസികളുടെ അനുമതി ലഭിച്ച വിദേശ വാക്‌സിനുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എത്ര പേർക്ക് വാക്സിനേഷൻ നൽകി എന്നതിന് പകരം. മൊത്തം ജനസംഖ്യയുടെ എത്ര ശതമാനം ആളുകൾക്ക് വാക്സിൻ നൽകി എന്നതിൽ ശ്രദ്ധിക്കണമെന്നും, ആകെ ജനസംഖ്യയുടെ കുറച്ചു മാത്രം വാക്സിനുകൾ നൽകിയിരിക്കുന്ന രാജ്യത്ത് ശരിയായ നയങ്ങളിലൂടെ വേഗത്തിൽ ഇതിനേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 2,61,500 പേര്‍ക്കാണ്കോവിഡ് സ്ഥിരീകരിച്ചത്. 1501 പേര്‍ കൊവിഡ് മൂലം മരിച്ചു. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി. പ്രതിദിന കോവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.