scorecardresearch

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനവും ജിഎസ്‌ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍: മന്‍മോഹന്‍ സിങ്

രാജ്യത്തെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മൻമോഹൻ സിങ്

രാജ്യത്തെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മൻമോഹൻ സിങ്

author-image
WebDesk
New Update
Narendra Modi and Manmohan Singh

ന്യൂഡൽഹി: രാജ്യം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് കാരണം മനുഷ്യനിര്‍മ്മിത മണ്ടത്തരങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. ഇന്ത്യയ്ക്ക് ഇതുപോലെ തുടരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമൊക്കെ മാറ്റിവച്ച് ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളും പഠനങ്ങളും നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായി മന്‍മോഹന്‍ സിങ് പറഞ്ഞു.

Advertisment

നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച 0.6 ശതമാനത്തില്‍ പോകുന്നത് ആശങ്കപ്പെടുത്തുന്നു. മനുഷ്യ നിര്‍മിത ദുരന്തങ്ങളായ നോട്ട് നിരോധനവും ചരക്ക് സേവന നികുതി നടപ്പാക്കലും സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക സാഹചര്യം മുക്തി നേടിയിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

രാജ്യത്തെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരിക്കുന്നു. വളരെ വേഗത്തില്‍ കുതിക്കാനുള്ള സാഹചര്യം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിലെ അപാകതകള്‍ അതിനെ ഇല്ലാതാക്കിയെന്നും മന്‍മോഹന്‍ സിങ് വിമര്‍ശനമുന്നയിച്ചു.

Read Also: ബിജെപി സർക്കാർ ഇന്ത്യയുടെ സാമ്പത്തികനില തകർത്തു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Advertisment

രാജ്യത്തെ ജിഡിപി നിരക്ക് കുത്തനെ ഇടിഞ്ഞതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

കഴിഞ്ഞ പാദത്തിൽ (ജനുവരി – മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച. 2013 മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ചെറിയ വളർച്ചാ തോത്. അന്ന് 4.3 ശതമാനമാണ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.

ജിഡിപി നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് നേരത്തെ തന്നെ സാമ്പത്തിക വിദഗ്ധർ പറഞ്ഞിരുന്നു. കഴിഞ്ഞ പാദത്തിൽ 5.8 ശതമാനം ആണെങ്കിൽ ഇത്തവണ അത് 5.7, 5.6 ശതമാനത്തിലേക്ക് താഴും എന്നായിരുന്നു മിക്ക സർവേകളിലും പറഞ്ഞിരുന്നത്. എന്നാൽ, അതിനെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് യാഥാർഥ്യം. വളർച്ചാ നിരക്ക് വെറും അഞ്ച് ശതമാനമായി താഴ്ന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന സൂചനകൾ നൽകുന്നതാണ്.

Congress Indian Economy Manmohan Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: