ബിജെപി സർക്കാർ ഇന്ത്യയുടെ സാമ്പത്തികനില തകർത്തു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു

priyanka gandhi, പ്രിയങ്ക ഗാന്ധി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്‍റെ സാമ്പത്തികനില ബിജെപി സർക്കാർ തകർത്തെന്ന് പ്രിയങ്ക ആരോപിച്ചു. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.

“രാജ്യത്തിന്റെ ജിഡിപി നിരക്ക് വ്യക്തമാക്കുന്നത് ബിജെപി സർക്കാരിന്റെ നല്ല ദിനങ്ങൾ (അച്ചാ ദിൻ) സമ്പദ്‌വ്യവസ്ഥ തകർത്തുവെന്നാണ്. ജിഡിപി വളർച്ചയുമില്ല, രൂപയുടെ മൂല്യവും ഇടിഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമാണ്. സാമ്പത്തികനില തകരാൻ ആരാണ് കാരണമെന്ന് ഇപ്പോൾ വ്യക്തമാണ്,” പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

Also Read: 10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കും; നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണ്. ഇന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്. കഴിഞ്ഞ പാദത്തിൽ (ജനുവരി-മാർച്ച്) 5.8 ശതമാനമായിരുന്നു വളർച്ച. 2013 മാർച്ചിൽ അവസാനിച്ച പാദത്തിൽ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും ചെറിയ വളർച്ചാ നിരക്ക്. അന്ന് 4.3 ശതമാനമാണ് വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.

അതേസമയം, ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ബാങ്ക് യൂണിയനുകള്‍. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിനെതിരെ ഇന്ന് കരിദിനമായി ആചരിക്കുമെന്ന് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി തീരുമാനിച്ചു. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസർമാരും നാളെ കറുത്ത ബാഡ്ജുകൾ ധരിച്ച് ജോലിചെയ്ത് കരിദിനമാചരിക്കും. ശക്തമായ പ്രതിഷേധത്തിനിടയിലും ബാങ്ക് ലയനമെന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Priyanka gandhi against bjp government on deflated economy

Next Story
അസം ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com