scorecardresearch

മണിപ്പൂർ കലാപം: ഇംഫാൽ താഴ്‌വരയുടെ അതിർത്തിയിലെ ബഫർ സോണുകൾ നിരീക്ഷിച്ച് സുരക്ഷാ സേന

സുരക്ഷാ സേന ഇപ്പോൾ അവരുടെ പുതിയ പോസ്റ്റുകളുടെ ഇരുവശത്തും അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇത് കടക്കാൻ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് അനുവാദമില്ല.

സുരക്ഷാ സേന ഇപ്പോൾ അവരുടെ പുതിയ പോസ്റ്റുകളുടെ ഇരുവശത്തും അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇത് കടക്കാൻ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് അനുവാദമില്ല.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
violence| Manipur| security forces

മണിപ്പൂരിലെ അക്രമത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഫൊട്ടോ-എഎന്‍ഐ

ഇംഫാൽ: മണിപ്പൂരിലെ വംശീയ വിഭജനത്തിന്റെ ഇരുവശത്തും പ്രക്ഷോഭകരായ ജനക്കൂട്ടത്തെ തടയാനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ശക്തമാക്കുന്നു. കുക്കി ജനസാന്ദ്രതയുള്ള ഇംഫാൽ താഴ്‌വരയുടെ അരികിൽ ബഫർ സോണുകൾ സൃഷ്‌ടിക്കുന്നതിൽ അവർ പ്രതീക്ഷയർപ്പിക്കുന്നു.

Advertisment

മേയിലെ തുടക്കത്തിലെ അക്രമത്തിന്റെ ആദ്യ തരംഗം ശമിച്ചതിന് ശേഷം, മെയ്തിയും കുക്കി ജനവും തമ്മിലുള്ള കൂടുതൽ തീവെപ്പിനും വെടിവെപ്പിനും സാക്ഷ്യം വഹിച്ചത് താഴ്‌വരയ്ക്ക് ചുറ്റുമുള്ള ഈ സ്ഥലമാണ്.

വെടിവയ്പ്പിനും തീപിടുത്തത്തിനും സാധ്യതയുള്ള പ്രദേശങ്ങൾ, മെയ്തി, കുക്കി ഗ്രാമങ്ങളുടെ സാമീപ്യം, ആവാസ വ്യവസ്ഥകളുടെ ഭൂപ്രകൃതി ക്രമീകരണം എന്നിവ അനുസരിച്ചാണ് ബഫർ സോണുകൾ മാപ്പ് ചെയ്തിരിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തിൽ സൈന്യം, അസം റൈഫിൾസ്, ബിഎസ്എഫ് എന്നിവയുടെ നിരകൾ ഈ മേഖലകളിൽ സുരക്ഷാ സേന സ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷാ സേന ഇപ്പോൾ അവരുടെ പുതിയ പോസ്റ്റുകളുടെ ഇരുവശത്തും അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമങ്ങളുടെ സാമീപ്യത്തെ ആശ്രയിച്ച് നൂറുകണക്കിന് മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ, ഇത് കടക്കാൻ മെയ്തി. കുക്കി വിഭാഗത്തിന് അനുവാദമില്ല.

Advertisment

“രണ്ട് ജനസംഖ്യയുടെയും മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന സേനകളുടെ പ്രാഥമിക ഉത്തരവാദിത്തം, കുക്കി ഗ്രാമങ്ങളിലേക്ക് മെയ്തികൾക്കും തിരിച്ചും കടന്നുപോകാൻ ശ്രമിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ്. ഇത് തീവെപ്പും കൊലപാതകങ്ങളും ഇല്ലാത്താക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അക്രമം കുറഞ്ഞാൽ, ഒരുപക്ഷേ, ചർച്ചകൾ നടന്നേക്കാം,” ഒരു മുതിർന്ന സുരക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞു.

ജൂൺ 13ന് കാങ്‌പോക്‌പി ജില്ലയിലെ ഖമെൻലോകിൽ 9 പേർ മരിച്ച സംഭവത്തിൽ മെയ്തി ജനക്കൂട്ടം കുക്കി സെറ്റിൽമെന്റ് ആക്രമിക്കുകയായിരുന്നു. എന്നാൽ പിന്നീട് അവരെ കുക്കി വളയുകയും അവർ കൊല്ലപ്പെടുകയും ചെയ്തു.

ഇരുവശത്തുമുള്ള ആയുധധാരികളെ നിരായുധരാക്കാൻ ഇതുവരെ ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. “സാഹചര്യം കണക്കിലെടുത്ത് ആളുകൾ അവരുടെ ഗ്രാമങ്ങളെ സംരക്ഷിക്കുന്നു. ആരെങ്കിലും റൈഫി​ളുമായി മറുവശത്തേക്ക് പോകുന്നത് കണ്ടാൽ പ്രവർത്തിക്കും. എന്നാൽ സംയമനം പാലിക്കാനും ഉത്തരവുണ്ട്,” ചുരാചന്ദ്പൂരിനടുത്തുള്ള ഒരു അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഒരു സുരക്ഷാ സേന ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാൽ നൂറുകണക്കിന് കിലോമീറ്ററുകളിലൂടെ ജനസംഖ്യയുടെ പൂർണ്ണമായ വേർതിരിവ് ഉറപ്പാക്കുന്നത് അത്ര എളുപ്പമല്ല. സുരക്ഷാ സേനകൾ ഇല്ലാത്ത ജനസാന്ദ്രതയില്ലാത്ത പ്രദേശങ്ങൾ നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. അവിടെ ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ കീഴടക്കാൻ ശ്രമിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.

“ഒരിക്കൽ തോക്കുധാരികൾ ഉൾപ്പെടെ 200ലധികം വരുന്ന ഒരു ജനക്കൂട്ടത്തെ നേരിടേണ്ടി വന്നു. അവർ പിൻവാങ്ങില്ല. ഞങ്ങൾ ആകാശത്തേക്ക് വെടിയുതിർത്തെങ്കിലും മരണത്തെ ഭയപ്പെടുന്നില്ലെന്ന് വിളിച്ചുപറഞ്ഞു അവർ അവിടെതന്നെ നിലയുറപ്പിച്ചു. പിന്നെ അവരുടെ കാലുകൾക്ക് സമീപം നിലത്ത് വെടിവെക്കുകയും അവരെ പിൻവാങ്ങാൻ നിർബന്ധിക്കുകയും ചെയ്യേണ്ടിവന്നു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച പൊലീസ് റേഡിയോകളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇരുവിഭാഗവും പരസ്പരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.

Manipur News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: