/indian-express-malayalam/media/media_files/2025/02/24/TNJvyrbzWXrSFg9L3UMI.jpg)
ചിത്രം: എക്സ്
ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന്റെ വൈരാഗ്യത്തിൽ, മുൻ കാമുകിയുടെ കുടുംബത്തിലെ വാഹനങ്ങൾ കത്തിച്ച് യുവാവ്. ബെംഗളൂരുവിലാണ് സംഭവം. കുടുംബാംഗങ്ങളുടെ രണ്ടു കാറുകളും ഒരു ബൈക്കുമാണ് യുവാവ് തീയിട്ട് നശിപ്പിച്ചത്.
പ്രതിയായ ഹനുമന്ത് നഗർ സ്വദേശി രാഹുലിനെ​ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രാഹുൽ, കൊലപാതകശ്രമം, മയക്കുമരുന്ന് കടത്തൽ, കവർച്ച തുടങ്ങി പതിനെട്ടോളം ക്രിമിനൽ കേസുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മാതാപിതാക്കളുടെ രണ്ടു കാറുകളും സഹോദരന്റെ ബൈക്കുമാണ് പ്രതി കത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. മൂന്ന് കൂട്ടാളികൾക്ക് ഒപ്പമെത്തിയാണ് പ്രതി വാഹനങ്ങൾക്ക് തീയിട്ടത്. ആദ്യം യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും വാഹനങ്ങൾക്ക് തീയിട്ടു. പിന്നീട് യുവതിയും അമ്മയും താമസിക്കുന്ന സുബ്രഹ്മണ്യപുരയിലെ അപ്പാർട്ട്മെന്റിലെത്തി. ഇവിടെ ബേസ്മെന്റിൽ പാർക്ക് ചെയ്തിരുന്ന അമ്മയുടെ കാറിന് തീയിട്ടു. ഈ വാഹനത്തിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവും കത്തി നശിച്ചു.
അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് യുവതി. രാഹുലും യുവതിയും തമ്മിലുള്ള പ്രണയബന്ധം തകരാൻ, മാതാപിതാക്കളും സഹോദരനുമാണ് കാരണമെന്ന് കരുതിയാണ് പ്രതി വാഹനങ്ങൾ കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ സി.കെ അച്ചുകാട്ട്, സുബ്രഹ്മണ്യപുര എന്നീ പൊലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read More
- ഇന്ത്യ നമ്മളെ നന്നായി മുതലെടുക്കുന്നു,18 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകി; വീണ്ടും പ്രതികരിച്ച് ട്രംപ്
- ഡൽഹിയിൽ പ്രതിപക്ഷത്തെ നയിക്കാൻ അതിഷി; പദവിയിലെത്തുന്ന ആദ്യ വനിത
- തെലങ്കാന ടണൽ ദുരന്തം: രക്ഷാപ്രവർത്തനം ഏറ്റെടുത്ത് സൈന്യം
- തെലങ്കാനയിൽ തുരങ്കം തകർന്നു; ഏഴ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
- ഇല്ലാത്ത വകുപ്പിനൊരു മന്ത്രി ഭരണം നടത്തിയത് 21 മാസം; വിവാദത്തിൽ പഞ്ചാബിലെ എഎപി മന്ത്രി സഭ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us