/indian-express-malayalam/media/media_files/2025/09/14/new-york-mayor-candidate-2025-09-14-08-53-33.jpg)
സൊഹ്റാൻ മംദാനി
ന്യൂയോർക്ക്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ, നെതന്യാഹു നഗരത്തിൽ കാലുകുത്തുന്ന നിമിഷംതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന് ഉത്തരവ് നൽകുമെന്നും സൊഹ്റാൻ പറഞ്ഞു.
Also Read: പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു; കുടിയേറ്റ കരാറിൽ ഒപ്പുവെച്ചു
"ഗാസയിലെ വംശഹത്യയ്ക്ക് ഉത്തരവാദിയായ ഒരു യുദ്ധക്കുറ്റവാളിയാണ് ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ന്യൂയോർക്ക് സന്ദർശിക്കുകയാണെങ്കിൽ, വിമാനത്താവളത്തിൽവെച്ച് അദ്ദേഹത്തെ തടഞ്ഞുവെക്കാൻ പോലീസിന് നിർദ്ദേശം നൽകും. അത്തരത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റിനെ ബഹുമാനിക്കും."- മംദാനി പറഞ്ഞു.ന്യൂയോർക്കിൽ ആയിരിക്കുമ്പോൾ പോലും നെതന്യാഹു എടുത്ത സൈനിക തീരുമാനങ്ങൾ പശ്ചിമേഷ്യയിൽ സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും മംദാനി ആരോപിച്ചു.
Also Read:ട്രംപ്-ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ച ഉടൻ
അതേസമയം, പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ ഉൾപ്പടെ 142 രാജ്യങ്ങൾ. യുഎൻ പൊതുസഭയിൽ ഫ്രാൻസും സൗദി അറേബ്യയും കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ പിന്തുണച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. എന്നാൽ ഇസ്രയേലും അമേരിക്കയുമടക്കം പത്ത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു.
12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പ്രമേയം അവതരിച്ച സൗദി-ഫ്രാൻസ് നീക്കത്തെ പലസ്തീൻ വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. എന്നാൽ പ്രമേയം അപമാനകരമാണെന്നും യു എൻ പൊതുസഭ യാഥാർത്ഥ്യത്തിൽ നിന്നും അകലെയന്നുമാണ് ഇസ്രയേലിന്റെ വിമർശനം.
Also Read: ഗാസയിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ; ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നിർദേശം
പലസ്തീൻ ജനതയ്ക്കും ഇസ്രയേൽ ജനതയ്ക്കും പശ്ചിമേഷ്യയിലെ സകല മനുഷ്യർക്കും സമാധാനവും സുരക്ഷിതമായ ഭാവിയുമുണ്ടാകാനാണ് ഈ നിർദേശമെന്നാണ് പ്രമേയത്തിൽ പറയുന്നത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ പ്രമേയം അപലപിച്ചു.
ഗായിലെ സാധാരണ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തി വരുന്ന അതിക്രമത്തേയും പ്രമേയം രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഹമാസ് ബന്ദികളെ വിട്ടയയ്ക്കണമെന്നും ഇസ്രയേൽ സൈന്യം ഗസ്സ മുനമ്പിൽ നിന്ന് പൂർണമായി പിൻവാങ്ങണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഹമാസിനെ ഉൾപ്പെടുത്താതെയുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് പ്രമേയത്തിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്.
Read More:അമേരിക്കയിൽ ഇന്ത്യൻ വംശജൻറെ കഴുത്തറുത്ത് കൊന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.