/indian-express-malayalam/media/media_files/uploads/2023/05/Labour.jpg)
Malayalam Top News Highlights: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വർധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വർധനക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മാത്രമല്ല, തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സർക്കാർ നീക്കം.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സുരക്ഷാ സേനയായ റേഞ്ചേഴ്‌സ് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നൂറിലധികം കേസുകള്‍ ഇമ്രാന്‍ ഖാനെതിരെയുണ്ട്. അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിന് ശേഷം ഇമ്രാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. റഷ്യ, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവയിലെ സ്വതന്ത്ര വിദേശ നയ തീരുമാനങ്ങള്‍ കാരണം തന്നെ ലക്ഷ്യമിട്ടുള്ള യുഎസ് നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള നീക്കമെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.
ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി, ടിടിഇ അറസ്റ്റില്‍
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ ടിടിഇ നിതീഷാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കേസിനാസ്പദമായ സംഭവം നടന്നത് ആലുവയില്‍ വച്ചാണ്. കോട്ടയം റയില്‍വെ പൊലീസാണ് നടപടി എടുത്തത്. പരിശോധനയില്‍ നിതീഷ് മദ്യപിച്ചിരുന്നതായി കണ്ടെത്തി.
സെക്രട്ടേറിയറ്റില്‍ തീപിടിത്തം
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്‌നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.
നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി രാജീവിന്റെ ഓഫിസിന് സമീപമാണ് സംഭവം. അഗ്നിശമനസേനയെത്തി തീയണച്ച് സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി. തീ എങ്ങനെ പിടിച്ചു എന്നതില്‍ വ്യക്തതയില്ല.
- 20:05 (IST) 09 May 2023ചീറ്റപ്പുലികള്‍ തമ്മില്‍ ഏറ്റുമുട്ടി; കുനോ നാഷണല്‍ പാര്‍ക്കിലെ 'ദക്ഷ' പെണ്‍ചീറ്റ ചത്തു
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്ന് കൂടി ചത്തു. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്ന ദക്ഷ എന്ന പെണ്‍ചീറ്റ ഇണചേരുന്നതിനിടയില്‍ ആണ്‍ ചീറ്റകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ചത്തതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദേശീയ ഉദ്യാനത്തില്‍ ചത്ത മൂന്നാമത്തെ ചീറ്റയാണ് ദക്ഷ. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളില്‍ രണ്ടെണ്ണം അസുഖം ബാധിച്ച് നേരത്തെ ചത്തിരുന്നു.
- 18:47 (IST) 09 May 2023കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വർധനയിൽ സർക്കാർ ഇളവ് അനുവദിക്കും
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വർധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിക്കും. സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വർധനക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മാത്രമല്ല, തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സർക്കാർ നീക്കം.
- 17:11 (IST) 09 May 2023പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ.
കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ നേതാക്കൾക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു.
- 16:04 (IST) 09 May 2023എന്‍സിപിയെ നയിക്കാന്‍ പിന്‍ഗാമിയെ കണ്ടെത്താനായില്ല; സാമ്ന മുഖപ്രസംഗത്തില്‍ പ്രതികരിച്ച് ശരദ് പവാര്‍
എന്‍സിപിയെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന ഒരു പിന്‍ഗാമിയെ വളര്‍ത്തിയെടുക്കുന്നതില്‍ ശരദ് പവാര്‍ പരാജയപ്പെട്ടുവെന്ന് ശിവസേന മുഖപത്രമായ സാമ്നയുടെ അഭിപ്രായത്തില്‍ പ്രതികരിച്ച് ശരദ് പവാര്‍. മറ്റുള്ളവര്‍ താന്‍ വളര്‍ത്തിയവരെ കുറിച്ച് എന്ത് എഴുതിയാലും താന്‍ കാര്യമാക്കുന്നില്ലെന്നും ഇതിനോടകം അവര്‍ കഴിവ് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. Readmore
- 15:31 (IST) 09 May 2023പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം നൂറിലധികം കേസുകള്‍ ഇമ്രാന്‍ ഖാനെതിരെയുണ്ട്. അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിന് ശേഷം ഇമ്രാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. റഷ്യ, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നിവയിലെ സ്വതന്ത്ര വിദേശ നയ തീരുമാനങ്ങള്‍ കാരണം തന്നെ ലക്ഷ്യമിട്ടുള്ള യുഎസ് നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള നീക്കമെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.
- 14:37 (IST) 09 May 2023ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി, ടിടിഇ അറസ്റ്റില്‍
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ ടിടിഇ നിതീഷാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കേസിനാസ്പദമായ സംഭവം നടന്നത് ആലുവയില്‍ വച്ചാണ്. കോട്ടയം റയില്‍വെ പൊലീസാണ് നടപടി എടുത്തത്. പരിശോധനയില്‍ നിതീഷ് മദ്യപിച്ചിരുന്നതായി കണ്ടെത്തി.
- 13:54 (IST) 09 May 2023ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; വരും മണിക്കൂറുകളില്‍ പത്ത് ജില്ലകളില്‍ ശക്തമായ മഴ
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ മഴ പെയ്തേക്കും.
https://malayalam.indianexpress.com/kerala-news/kerala-weather-rain-updates-may-09-818323/
- 13:25 (IST) 09 May 2023താനൂര്‍ ദുരന്തം: നാസറിനെതിരെ കൊലക്കുറ്റം ചുമത്തി, അന്വേഷണത്തിന് പ്രത്യേക സംഘം
താനൂര്‍ ബോട്ട് ദുരന്തത്തിന് കാരണമായ അറ്റ്ലാന്റിക്ക് എന്ന ബോട്ടിന്റെ ഉടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ബോട്ടിന് പെര്‍മിറ്റ് എങ്ങനെ ലഭിച്ചുവെന്നത് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിന് സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത്, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജീവന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ട്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
- 12:56 (IST) 09 May 2023കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ ഓഫിസിൽ എത്തിയപ്പോഴായിരുന്നു അപകടം. ഫോൺ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഹാരിസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
- 11:44 (IST) 09 May 2023‘കണ്ണടച്ചിരിക്കാനാകില്ല, ഉത്തരവാദികള്‍ ആരോക്കെ’; താനൂര്‍ ദുരന്തത്തില്‍ ഹൈക്കോടതി ഇടപെടല്‍
താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ ഇടപെടലുമായി ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. “ഇത്തരം സംഭവം കേരളത്തില്‍ ആദ്യമല്ല, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്,” കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കും.
സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും, ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല ഉത്തരവാദിയെന്നും കോടതി ചൂണ്ടിക്കാണിച്ചു. “ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി അന്വേഷണങ്ങളും നിര്‍ദേശങ്ങളും മുന്‍പ് ഉണ്ടായിട്ടുണ്ട്. പക്ഷെ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്,” കോടതി നിരീക്ഷിച്ചു.
- 10:32 (IST) 09 May 2023‘ദി കേരള സ്റ്റോറി’: നികുതി ഒഴിവാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
‘ദി കേരള സ്റ്റോറി’ എന്ന ചലച്ചിത്രത്തിന് നികുതി ഒഴിവാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്ക് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. “ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ ഈ സിനിമ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ സഹോദരിമാരുടെ കഷ്ടതകള്‍ അവര്‍ മനസിലാക്കണം. ഞങ്ങളും സിനിമ കാണും. ഈ സിനിമയെ പശ്ചിമ ബംഗാളില്‍ നിരോധിച്ച നടപടി ജനങ്ങള്‍ അംഗീകരിക്കില്ല,” അദ്ദേഹം പറഞ്ഞു.
- 08:58 (IST) 09 May 2023സെക്രട്ടേറിയറ്റില്‍ തീപിടിത്തം
സെക്രട്ടേറിയട്ടില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി രാജീവിന്റെ ഓഫിസിന് സമീപമാണ് സംഭവം. അഗ്നിശമനസേനയെത്തി തീയണച്ച് സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കി. തീ എങ്ങനെ പിടിച്ചു എന്നതില്‍ വ്യക്തതയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.