scorecardresearch
Latest News

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; വരും മണിക്കൂറുകളില്‍ പത്ത് ജില്ലകളില്‍ ശക്തമായ മഴ

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Rain, Weather
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ മഴ പെയ്തേക്കും.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 09-05-2023: പത്തനംതിട്ട, ഇടുക്കി.
  • 10-05-2023: പത്തനംതിട്ട, ഇടുക്കി.
  • 11-05-2023: പത്തനംതിട്ട, ഇടുക്കി.

ബംഗാൾ ഉൾകടലിൽ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായും ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉള്‍ക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി.

ഇന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദമായും നാളെയോടെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാനാണ് സാധ്യത. മെയ്‌ 12 വരെ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചതിന് ശേഷം തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ഭാഗത്തേക്ക്‌ ദിശ മാറി ബംഗ്ലാദേശ് – മ്യാന്മാർ തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും കാലവസ്ഥ വകുപ്പ് അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala weather rain updates may 09

Best of Express