/indian-express-malayalam/media/media_files/2025/01/13/GmlCg0uaVzVmYBmuJODZ.jpg)
മഹാകുംഭമേള
ലക്‌നൗ: 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് തുടക്കമായി. പ്രയാഗ്‌രാജിൽ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മഹാകുംഭമേളയിലേക്ക് 45 കോടി പേരാണ് എത്തുക. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിച്ചു.
മഹാകുംഭമേളയ്ക്കായി വലിയ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ നടത്തിയിരിക്കുന്നത്. കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സം​ഗമത്തിലെ സ്നാനം ഇന്നു മുതൽ തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്നാനങ്ങൾ നടക്കുക.
ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 700 ബോട്ടുകളിൽ എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പിഎസി ടീമുകളെ വിന്യസിച്ചിട്ടുണ്ട്. സൈബർ സുരക്ഷ നൽകുന്നതിനും ജനക്കൂട്ട നിയന്ത്രണത്തിനും ഗതാഗത സംവിധാനത്തിനും സഹായിക്കുന്നതിനുമായി ഐഐടി കാൺപൂരിൽ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
ഹരിദ്വാര്‍, പ്രയാഗ്‌രാജ്, ഉജ്ജയിന്‍, നാസിക് എന്നിവിടങ്ങളില്‍ മാറി മാറിയാണ് മഹാ കുംഭമേള നടക്കുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാ കുംഭമേള നടക്കുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ദേവാസുര യുദ്ധത്തിനിടെ അമൃത് ഭൂമിയില്‍ വീണെന്ന് വിശ്വസിക്കപ്പെടുന്ന നാലു സ്ഥലങ്ങളാണിത്. കുംഭമേളയുടെ സമയത്ത് ഈ നദികളില്‍ കുളിക്കുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.