/indian-express-malayalam/media/media_files/uploads/2022/11/Lunar-eclipse.jpg)
അടുത്ത മൂന്നു വര്‍ഷത്തെ അവസാനത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. 2025 മാര്‍ച്ചിലാണ് അടുത്ത പൂർണ ഗ്രഹണം സംഭവിക്കുക. എന്നാല്‍ ആ സമയത്ത് ഭാഗിക ചന്ദ്രഗ്രഹണം നമുക്ക് കാണാനാകുക.
ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. ചന്ദ്രഗ്രഹണത്തെക്കുറിച്ചും അത് എവിടെയൊക്കെ, എപ്പോള്‍, എങ്ങനെ കാണാമെന്നതിനെക്കുറിച്ചും നിങ്ങള്‍ അറിയേണ്ടതെല്ലാം ഇവിടെ വായിക്കൂ.
ചന്ദ്രഗ്രഹണം ഏത് സമയത്ത്?
നവംബര്‍ എട്ടിന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39ന് ഗ്രഹണം ആരംഭിക്കുമെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പറയുന്നത്. പൂര്‍ണ ഗ്രഹണം 3.46ന് ആരംഭിക്കും. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 5.12ന് അവസാനിക്കും. തുടര്‍ന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 6.19ന് അവസാനിക്കും.
ഇന്ത്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുമോ?
കൊല്‍ക്കത്തയും ഗുവാഹതിയും ഉള്‍പ്പെടെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ചന്ദ്രോദയ സമയത്ത് ഗ്രഹണത്തിന്റെ പൂര്‍ണ ഘട്ടം പുരോഗമിക്കുമെന്നാണു ഭൗമശാസ്ത്ര മന്ത്രാലയം പറയുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ മറ്റ് നഗരങ്ങളില്‍ ചന്ദ്രോദയ സമയത്തോടെ പൂര്‍ത്തിയാകും. മറ്റു മിക്ക ഇന്ത്യന്‍ നഗരങ്ങളിലും ഭാഗിക ഗ്രഹണം ദൃശ്യമാകും.
എങ്ങനെ തത്സമയം കാണാം?
ചന്ദ്രനെ കാണാന്‍ കഴിയാത്ത, രാജ്യത്തിന്റെ ഒരു ഭാഗത്താണ് നിങ്ങളെങ്കില്‍ വിഷമിക്കേണ്ട. ചുവടെ പറഞ്ഞിരിക്കുന്ന ഏത് ലൈവ് സംപ്രേഷണവും വഴി നിങ്ങള്‍ക്കു സൂര്യഗ്രഹണം കാണാം.
ജ്യോതിശാസ്ത്രജ്ഞനായ ജിയാന്‍ലൂക്ക മാസിയുടെ 'വിര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ്' വിവിധ അന്താരാഷ്ട്ര സ്ഥലങ്ങളില്‍നിന്ന് ഗ്രഹണത്തിന്റെ കാഴ്ചകള്‍ ലഭ്യമാക്കും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നിനു തത്സമയ സംപ്രേഷണം ആരംഭിക്കും. അതു നിങ്ങള്‍ക്കു താഴെ കൊടുത്തിരിക്കുന്ന ലിങ് വഴി കാണാം.
'ടൈം ആന്‍ഡ് ഡേറ്റ്' ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30-നു സംപ്രേഷണം ആരംഭിക്കും. ഇത് പൂര്‍ണഘട്ടം ഉള്‍പ്പെടയെുള്ള ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങള്‍ സംപ്രേഷണം ചെയ്യും. നിങ്ങള്‍ക്ക് അത് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി കാണാന്‍ കഴിയും.
യു എസിലെ അരിസോണയിലെ ലോവല്‍ ഒബ്‌സര്‍വേറ്ററി വൈകീട്ടു മൂന്നു മുതല്‍ ചന്ദ്രഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യും. ചാന്ദ്ര വിദഗ്ധന്‍ ജോണ്‍ കോംപ്ടണിന്റെയും ചരിത്രകാരന്‍ കെവിന്‍ ഷിന്‍ഡ്ലറുടെയും തത്സമയ കമന്ററിയോടെയായിരിക്കും സംപ്രേഷണം. അത് താഴെയുള്ള ലിങ്കില്‍ കാണാം.
ചന്ദ്രഗ്രഹണം സംഭവിക്കുന്നത് എങ്ങനെ?
ചന്ദ്രന്‍ ഭൂമിയെ പരിക്രമണം ചെയ്യുമ്പോള്‍ ഭൂമി സൂര്യനെ ചുറ്റുന്നു. ചിലപ്പോള്‍, ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ നീങ്ങുന്നു. അതിനെയാണ് ചന്ദ്രഗ്രഹണമെന്നു വിളിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍, സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതു ഭാഗികമായോ പൂര്‍ണമായോ ഭൂമി തടയുന്നു. ഇതു ചാന്ദ്രോപരിതലത്തില്‍ നിഴല്‍ സൃഷ്ടിക്കുന്നു.
എന്താണ് പൂര്‍ണ ചന്ദ്രഗ്രഹണം?
പൂര്‍ണം, ഭാഗികം എന്നിങ്ങനെ രണ്ടു തരത്തിലുള്ള ചന്ദ്രഗ്രഹണങ്ങളുണ്ട്. ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയുടെ നിഴലില്‍ പ്രവേശിക്കുമ്പോഴാണു ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ഗ്രഹണ സമയത്ത്, ഭൂമിയുടെ നിഴല്‍ സാധാരണയായി ചന്ദ്രന്റെ വശത്ത് വളരെ ഇരുണ്ടതായി കാണപ്പെടുന്നു. എന്നാല്‍, സൂര്യനും ഭൂമിയും ചന്ദ്രനും എങ്ങനെ ചേര്‍ന്നുവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭൂമിയില്‍നിന്ന് ആളുകള്‍ എന്ത് കാണുന്നുവെന്നത്.
സൂര്യനും ചന്ദ്രനും ഭൂമിയുടെ എതിര്‍വശങ്ങളില്‍ ആയിരിക്കുമ്പോള്‍ ഒരു സമ്പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാണെങ്കിലും അല്‍പ്പം സൂര്യപ്രകാശം ചന്ദ്രനില്‍ എത്തുന്നു. അത് ചുവപ്പായി കാണപ്പെടുന്നു. പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്‍ ചുവപ്പായി കാണപ്പെടുന്ന അതേ കാരണത്താല്‍ ആകാശം നമുക്ക് നീലയായി അനുഭവപ്പെടുന്നു. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നു. അവിടെ നീല വെളിച്ചം അതിന്റെ ചെറിയ തരംഗദൈര്‍ഘ്യം കാരണം എല്ലാ ദിശകളിലും ചിതറിക്കിടക്കുന്നു. ഇതു ചുവന്ന പ്രകാശം കടന്നുപോകാനും ചന്ദ്രനെ പ്രതിഫലിപ്പിക്കാനും ഇടയാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.