/indian-express-malayalam/media/media_files/uploads/2020/02/Smriti-Irani.jpg)
ന്യൂഡൽഹി: പാചകവാതക വിലവർധനവിൽ ബിജെപി സർക്കാരിനെ കളിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്ത് പാചകവാതക വില വർധനവിൽ പ്രതിഷേധിച്ച് ഇപ്പോഴത്തെ കാബിനറ്റ് മന്ത്രിയായ സ്‌മൃതി ഇറാനി അടക്കമുളളവർ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്റെ ചിത്രം പങ്കുവച്ചാണ് രാഹുൽ ബിജെപി സർക്കാരിനെ ട്രോളിയത്.
Read Also: മിസ്റ്റർ കേജ്‌രിവാൾ, ഇനിയെങ്കിലും നിങ്ങൾക്ക് ഷഹീൻ ബാഗ് സന്ദർശിച്ചുകൂടെ?
എൽപിജി സിലിണ്ടറുകളുടെ 150 രൂപ വിലവർധനവിനെ എതിർത്ത ബിജെപി അംഗങ്ങളോട് താൻ യോജിക്കുന്നുവെന്നാണ് ചിത്രത്തൊടൊപ്പം രാഹുൽ കളിയാക്കിക്കൊണ്ട് ട്വീറ്റ് ചെയ്തത്.
I agree with these members of the BJP as they protest the astronomical 150 Rs price hike in LPG cylinders. #RollBackHikepic.twitter.com/YiwpjPdTNX
— Rahul Gandhi (@RahulGandhi) February 13, 2020
പാചകവാതക സിലിണ്ടറുകളുടെ വില സർക്കാർ കഴിഞ്ഞ ദിവസം കുത്തനെ കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 144 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ 714 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറുകളുടെ വില 858.50 രൂപയായി. എന്നാൽ സബ്സിഡി നിരക്കുകൾ സർക്കാർ വർധിപ്പിച്ചതിനാൽ വിലക്കയറ്റം വലിയ രീതിയിൽ ഉപയോക്താക്കളെ ബാധിച്ചേക്കില്ല.
ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് സിലിണ്ടറുകളുടെ വില കൂട്ടിയത്. 2014 ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും തുക കൂട്ടുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് സിലിണ്ടർ വില വർധിപ്പിക്കുന്നത്. എന്നാൽ, ഫെബ്രുവരി മാസത്തിൽ വില വർധിപ്പിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു വില വർധനവ് തൽക്കാലത്തേക്ക് മാറ്റിവച്ചതെന്നായിരുന്നു റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.