scorecardresearch

ലോക്ക്ഡൗൺ 5.0: നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാം, വിശദാംശങ്ങൾ അറിയാം

തീവ്ര ബാധിത പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും

തീവ്ര ബാധിത പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും

author-image
WebDesk
New Update
lockdown, ലോക്ക്ഡൗൺ, lockdown 5, lockdown 5.0 guidelines, MHA Guidelines,ലോക്ക്ഡൗൺ അഞ്ചാം ഘട്ടം, Prime Minister, പ്രധാനമന്ത്രി, Narendra Modi,നരേന്ദ്ര മോഡി, Modi, മോഡി, Amit Shah, അമിത് ഷാ, Amit Shah Met Narendra Modi,Amit Shah Met Modi, അമിത് ഷാ മോഡി കൂടിക്കാഴ്ച, lockdown 5 guidelines, india lockdown, lockdown in india, coronavirus lockdown, ലോക്ക്ഡൗൺ മാർഗനിർദേശം, lockdown rules, lockdown 5.0 rules, lockdown rules in india, india lockdown guidelines, maharashtra lockdown, ie malayalam, ഐഇ മലയാളം

കോവിഡ് -19 രോഗവ്യാപനത്തെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയിരിക്കുകയാണ്. ജൂൺ ഒന്നു മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കണ്ടെയ്നർ സോണിന് പുറത്തുള്ള നിയന്ത്രണങ്ങൾ കുറച്ചിട്ടുണ്ട്. തീവ്ര കോവിഡ് ബാധിത മേഖലകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും.

Advertisment

ലോക്ക്ഡൗൺ ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി തീവ്രബാധിത പ്രദേശങ്ങളല്ലാത്ത സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഇളവുകൾ നടപ്പാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ജൂൺ എട്ടുമുതലാണ് ആദ്യ ഘട്ട ഇളവുകൾ നടപ്പാക്കുക. സംസ്ഥാന സർക്കാരുകളോട് ആലോചിച്ചാവും രണ്ട് മൂന്ന് ഘട്ടത്തിലെ ഇളവുകൾ നടപ്പാക്കുക. നിയന്ത്രണങ്ങളിലും ഇളവുകളിലും തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യണ്ടാവും.

ജൂൺ എട്ട് മുതൽ

  • തീവ്ര ബാധിത പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും
  • മറ്റു പ്രദേശങ്ങളിൽ ആദ്യ ഘട്ട ഇളവുകൾ അനുവദിക്കും.
  • ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും മത കേന്ദ്രങ്ങളും തുറക്കാം.
  • ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ എന്നിവയ്ക്കും ജൂൺ എട്ട് മുതൽ തുറന്ന് പ്രവർത്തിക്കാം
  • ഷോപ്പിങ് മാളുകൾക്കും ജൂൺ എട്ട് മുതൽ പ്രവർത്തനാനുമതി.
  • രാജ്യത്ത് രാത്രികാല കർഫ്യൂവിൽ മാറ്റം വരും. ഇപ്പോൾ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ രാത്രികാല സഞ്ചാരത്തിന് വിലക്കുണ്ട്. ഇനിമുതൽ രാത്രി 9 മുതൽ രാവിലെ അഞ്ച് വരെ മാത്രമായിരിക്കും രാത്രികാല കർഫ്യൂ.
  • 65 വയസ്സിന് മുകളിലുള്ളവരും മാരക രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീട്ടില്‍ തന്നെ തുടരണം. ഇവര്‍ അവശ്യ, ആരോഗ്യ സാഹചരങ്ങളില്‍ മാത്രമേ പുറത്ത് സഞ്ചരിക്കാവൂ.
  • അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കില്ല
  • മെട്രോ സർവീസുകൾക്കും വിലക്ക്
  • സിനിമ ഹാളുകൾ അടഞ്ഞു കിടക്കും
  • പൊതു ചടങ്ങുകൾക്കുള്ള വിലക്ക് തുടരും
  • സ്കൂളുകൾ തുടരില്ല.

രണ്ടാം ഘട്ടത്തിൽ

  • തീവ്ര ബാധിത പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് ഇളവുകൾ
  • രണ്ടാം ഘട്ട ഇളവുകൾ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷം മാത്രം
  • സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്കൂൾ, കോളെജ് ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ജൂലൈ മുതൽ പ്രവർത്തനം ആരംഭിക്കാം.
  • ജൂലൈ മാസത്തിൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യും
Advertisment

Read More: തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; ആരാധനാലയങ്ങൾ തുറക്കാം

മൂന്നാം ഘട്ടം

  • മൂന്നാം ഘട്ട ഇളവുകളും തീവ്ര ബാധിത പ്രദേശങ്ങളൊഴികെയുള്ള ഇടങ്ങളിൽ
  • സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം മൂന്നാം ഘട്ട ഇളവുകൾ
  • മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി രാജ്യാന്തര വിമാന യാത്രക്ക് അനുമതി നൽകും
  • മെട്രോ റെയിലിനും അനുമതി നൽകും
  • സിനിമ ഹാളുകൾ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ പ്രവർത്തിപ്പിക്കാം
  • സാമൂഹിക/രാഷ്ട്രീയ/കായിക/സാംസ്കാരിക/മത ഒത്തുചേരലുകൾ അനുവദിക്കും.

തീവ്ര രോഗ ബാധിത പ്രദേശങ്ങളിലെ നിര്‍ദ്ദേശങ്ങള്‍

  • ജൂണ്‍ 30 വരെ ഈ മേഖലകളില്‍ ലോക്ക്ഡൗണ്‍ തുടരും
  • കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ചട്ടങ്ങള്‍ പരിഗണിച്ച് ജില്ലാ അധികൃതര്‍ക്ക് തീവ്ര രോഗ ബാധിത പ്രദേശങ്ങള്‍ തീരുമാനിക്കാം.
  • ഈ മേഖലയില്‍ അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മേഖലകളില്‍ ആളുകള്‍ പുറത്തേക്കോ അകത്തേക്കോ യാത്ര ചെയ്യാന്‍ പാടില്ല. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യ സാധനങ്ങളുടേയും സേവനങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇളവുണ്ട്.
  • ഈ മേഖലയില്‍ രോഗിയുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുകയും വീടുകളില്‍ നിരീക്ഷണവും മറ്റു ആരോഗ്യ ഇടപെടലുകളും നടത്തണം.
  • തീവ്ര രോഗ ബാധിത മേഖലയ്ക്ക് പുറത്ത് ബഫര്‍ മേഖലകള്‍ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ തീരുമാനിക്കണം. ജില്ലാ അധികൃതരുടെ തീരുമാന പ്രകാരം ബഫര്‍ മേഖലകളില്‍ അവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.

Read  More: Lockdown 5.0 guidelines: What’s allowed, what’s not

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: