/indian-express-malayalam/media/media_files/uploads/2020/04/bjp-mla-birthday.jpg)
നാഗ്പൂർ: ലോക്ക്ഡൗൺ ദിനങ്ങളിൽ ആളുകൾ കൂട്ടം കൂടരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് ബിജെപി എംഎൽഎയുടെ പിറന്നാൾ ആഘോഷം. മഹാരാഷ്ട്രയിലെ വാർധയിൽനിന്നുളള ബിജെപി എംഎൽഎയായ ദാദറാവു കെച്ചെയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത് 200 ഓളം പേരാണ്. തന്റെ പിറന്നാൾ ആഘോഷങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നാണ് എംഎൽഎയുടെ വാദം. അതേസമയം, കൊറോണ കാലത്ത് നിയമം ലംഘിച്ച് പിറന്നാൾ ആഘോഷിച്ചതിന് പ്രാദേശിക സബ് ഡിവിഷണൽ ഓഫിസർ എംഎൽഎയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
''കൊറോണ മൂലം ദുരിതത്തിലായ 21 തൊഴിലാളികളെ മാത്രമാണ് ഞാൻ ക്ഷണിച്ചത്. അവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അതിനുശേഷം 11 മണിയോടെ എന്റെ ഗുരു ബിക്കറാം ബാബയെ സന്ദർശിച്ചു. പക്ഷേ, എന്റെ രാഷ്ട്രീയ എതിരാളികൾ ഈ സാഹചര്യം മുതലെടുത്ത് ഞാൻ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുവെന്ന് പ്രചരിപ്പിച്ചതോടെ നിരവധി പേർ എന്റെ വീടിനു മുന്നിലെത്തി. ഈ വിവരം അറിഞ്ഞ ഉടൻ തന്നെ ഞാൻ തിരികെ എത്തുകയും പൊലീസിന്റെ സഹായത്തോടെ ജനക്കൂട്ടത്തെ പിരിച്ചു വിടുകയും ചെയ്തു'' ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് എംഎൽഎ പറഞ്ഞു.
WATCH | Amid lockdown, 200 people gather at residence of BJP MLA Dadarao Keche in Maharashtra on his birthday pic.twitter.com/7bHK70n829
— The Indian Express (@IndianExpress) April 5, 2020
പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കൊറോണ വൈറസിനെ പ്രതിരോധിക്കാനായി നാമെല്ലാവരും നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്ന് എനിക്കറിയാം. എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ് എതിരാളികൾ ഈ അവസരം ഉപയോഗപ്പെടുത്തിയതെന്ന് എംഎൽഎ പറഞ്ഞു. പക്ഷേ അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെ ആരുടെയും പേര് പറഞ്ഞില്ല.
സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സബ് ഡിവിഷണൽ ഓഫിസർ ഹരീഷ് ധർമിക് ലോക്കൽ പൊലീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. ''പിറന്നാൾ ആഘോഷിക്കുന്നതിനുളള അനുമതി ഞങ്ങൾ നൽകിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎ ഞങ്ങളെ സമീപിച്ചിട്ടുമില്ല. രക്തദാന ക്യാംപ് സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ഞങ്ങൾ അനുമതി കൊടുത്തില്ല. എംഎൽഎയുടെ വസതിക്കു മുന്നിൽ ജനക്കൂട്ടം തടിച്ചു കൂടിയതായി വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി അവരെ പിരിച്ചു വിട്ടു,'' വാർധ കലക്ടർ വിവേക് ഭീമൻവാർ പറഞ്ഞു.
Read Also: പിടിതരാതെ കോവിഡ്; ആഗോള തലത്തിൽ മരണ സംഖ്യ 69,000 കടന്നു
ജനക്കൂട്ടം തടിച്ചു കൂടിയ സമയത്ത് എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നതായി വാർധ സൂപ്രണ്ട് ഓഫ് പൊലീസ് ബസവ്‌രാജ് തേലി സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ എംഎൽഎയ്ക്കെതിരെ കുറ്റം രജിസ്റ്റർ ചെയ്തതായും അദ്ദേഹം ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.
Read in English: Maharashtra: In midst of lockdown, 200 gather to celebrate BJP MLA’s birthday
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us