scorecardresearch

മദ്യം വീട്ടുപടിക്കലെത്തും; ഡെലിവറി ചാർജ് 120 രൂപ

മാർച്ച് 23 നു അടച്ച മദ്യശാലകൾ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂർത്തിയായ ഇന്നലെയാണ് വീണ്ടും തുറന്നത്. എന്നാൽ, പൊലീസിന് തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി

മാർച്ച് 23 നു അടച്ച മദ്യശാലകൾ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂർത്തിയായ ഇന്നലെയാണ് വീണ്ടും തുറന്നത്. എന്നാൽ, പൊലീസിന് തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി

author-image
WebDesk
New Update
ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; രണ്ട് ദിവസത്തിനകം മദ്യവിതരണം ആരംഭിക്കും

റായ്‌പൂർ: ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ നിർബന്ധിതരായി ഛത്തീസ്‌ഗഡ് സർക്കാർ. തിങ്കളാഴ്‌ച മുതൽ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചെങ്കിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് സ്ഥിതി സങ്കീർണമാക്കുമെന്നതിനാൽ ഓൺലൈൻ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഛത്തീസ്‌ഗഡ് സർക്കാർ.

Advertisment

മദ്യം വീട്ടുപടിക്കലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക വെബ് പോർട്ടലും സർക്കാർ ആരംഭിച്ചു. ഛത്തീസ്‌ഗഡ് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഹോം ഡെലിവറിയുടെ ചുമതല വഹിക്കുക. മാർച്ച് 23 നു അടച്ച മദ്യശാലകൾ രണ്ടാംഘട്ട ലോക്ക്ഡൗണ്‍ പൂർത്തിയായ ഇന്നലെയാണ് വീണ്ടും തുറന്നത്. എന്നാൽ, പൊലീസിന് തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. സാമൂഹിക അകലം പാലിക്കാതെ നിരവധി പേരാണ് മദ്യശാലകൾക്ക് മുൻപിൽ ഇന്നലെ വരി നിന്നത്.

Read Also: മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത് മഞ്ജുവിനെ, ഒടുവില്‍ എത്തിയത് ഐശ്വര്യാ റായ്

ഇനി മുതൽ സംസ്ഥാനത്തെ ഗ്രീൻ സോണുകളിൽ മദ്യവിൽപ്പന ഓൺലൈനായി നടക്കും. മൊബൈൽ വഴി ഓൺലൈനായി മദ്യം ഓർഡർ ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്ന് സിഎസ്എംസിഎൽ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. മൊബൈൽ നമ്പർ, ആധാർ നമ്പർ, മദ്യം എത്തിക്കേണ്ട സ്ഥലം എന്നിവയെല്ലാം ഓർഡർ ചെയ്യുമ്പോൾ പൂരിപ്പിക്കണം. ഒരാൾക്ക് അഞ്ച് ലിറ്റർ മദ്യം വരെ ഓൺലൈനായി ഓർഡർ ചെയ്യാം. ഡെലിവറി ചാർജ് 120 രൂപയാണ്.

Advertisment

പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്നലെ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ മദ്യശാലകൾ തുറന്ന് പ്രവർത്തിച്ചു. ഇന്നലെ മുതൽ ആരംഭിച്ച മൂന്നാംഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ്‌സോണിലെ ഹോട്ട്‌സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വിൽപ്പനശാലകൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിരുന്നു. മദ്യശാലകൾ തുറന്ന ഇടങ്ങളിലെല്ലാം രാവിലെ മുതൽ നീണ്ട നിരകളാണ് കാണപ്പെട്ടത്. നിരവധി പേരാണ് മദ്യം വാങ്ങാൻ എത്തിയത്.

Read Also: മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂ (ചിത്രങ്ങൾ)

അതേസമയം, ബാറുകളിൽ ഇരുന്നുകൊണ്ടുള്ള മദ്യപാനത്തിന് ഇപ്പോഴും നിരോധനമുണ്ട്. മദ്യം വാങ്ങാൻ കടകൾക്ക് മുന്നിൽ അഞ്ചിൽ കൂടുതൽ പേർ ഒരേസമയം ക്യൂ നിൽക്കരുതെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഷോപ്പ് ഉടമകൾ എല്ലാ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ശരീരതാപനില പരിശോധിക്കണം. ആർക്കെങ്കിലും ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ വ്യക്തിക്ക് കടയിലേക്ക് പ്രവേശനം നൽകരുതെന്നും ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് കടയും പരിസരവും ശുചീകരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

Alcohol Liquor Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: