ന്യൂഡൽഹി: പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് വരെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കും. ഇന്ന് മുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണിൽ ഗ്രീൻ, ഓറഞ്ച് മേഖലകളിലും റെഡ്‌സോണിലെ ഹോട്ട് സ്‌പോട്ടല്ലാത്ത പ്രദേശങ്ങളിലെ മദ്യ വിൽപ്പനശാലകൾ തുറക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിരുന്നു. മദ്യശാലകൾ തുറന്ന ഇടങ്ങളിലെല്ലാം രാവിലെ മുതൽ നീണ്ട നിരകളാണ് കാണപ്പെടുന്നത്. നിരവധി പേരാണ് മദ്യം വാങ്ങാൻ എത്തിയിട്ടുള്ളത്.

ന്യൂഡൽഹിയിലെ വസന്ത് വിഹാറിൽ നിന്നുള്ള കാഴ്ച

മദ്യവിൽപ്പനശാലകൾ തുറക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും, ഭനദാർക്കർ റോഡിലും നിരവധി വൈൻ ഷോപ്പുകളിലും മദ്യം വാങ്ങാമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ ക്യൂ നിൽക്കുന്നത്. പൂനെയിൽ നിന്നുള്ള ദൃശ്യങ്ങൾ: പവൻ ഖെൻഗ്രെ

Bar

അതേസമയം, ബാറുകളിൽ ഇരുന്നുകൊണ്ടുള്ള മദ്യപാനത്തിന് ഇപ്പോഴും നിരോധനമുണ്ട്. മദ്യം വാങ്ങാൻ കടകൾക്ക് മുന്നിൽ അഞ്ചിൽ കൂടുതൽ പേർ ഒരേസമയം ക്യൂ നിൽക്കരുതെന്ന് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഷോപ്പ് ഉടമകൾ എല്ലാ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ശരീരതാപ നില പരിശോധിക്കണം. ആർക്കെങ്കിലും ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ വ്യക്തിക്ക് കടയിലേക്ക് പ്രവേശനം നൽകരുതെന്നും ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് കടയും പരിസരവും ശുചീകരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

മുംബൈയിലെ വോർളിയിൽ നിന്നുള്ള ചിത്രം: നിർമൽ ഹരീന്ദ്രൻ

കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാറിൽ നിന്നുള്ള ചിത്രം: പ്രേംനാഥ് പാണ്ഡെ

ഗ്രീൻ സോണുകളിൽ, അതായത്, കഴിഞ്ഞ 21 ദിവസങ്ങളിൽ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ജില്ലകളിൽ, ഷോപ്പിങ് മാളുകളിലുള്ളവ ഒഴികെ എല്ലായിടത്തും മദ്യവിൽപ്പനശാലകൾ തുറക്കും. ഇത് ഗ്രാമീണ, നഗര പ്രദേശങ്ങൾക്ക് ബാധകമാണ്.

കൊൽക്കത്തയിലെ ഖലസിറ്റോള വൈൻ ഷോപ്പിന് പുറത്ത് ആളുകൾ കാത്തിരിക്കുന്നു: പ്രതാപ് പോൾ

ഓറഞ്ച് സോണുകളിൽ, കോവിഡ് കേസുകൾ വളരെ കുറവുള്ള ജില്ലകളിൽ, ഗ്രീൻ സോണുകളിൽ തുറക്കുന്ന അതേ രീതിയിൽ എല്ലായിടത്തും മദ്യവിൽപ്പനശാലകൾ തുറക്കും. മിക്കവാറും എല്ലാ ഗ്രാമങ്ങൾക്കും ഭൂരിഭാഗം പട്ടണങ്ങൾക്കും ഇത് ബാധകമാണ്.

കൊൽക്കത്തയിലെ ഖലസിറ്റോള വൈൻ ഷോപ്പിന് പുറത്ത് ആളുകൾ കാത്തിരിക്കുന്നു: പ്രതാപ് പോൾ

റെഡ് സോണുകളിലും മദ്യവിൽപ്പന ശാലകൾ തുറക്കും. ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ റെഡ് സോണുകളിൽ മദ്യവിൽപ്പനശാലകൾ ആരംഭിക്കുന്നതിനെ നിരോധിച്ചിട്ടില്ല.

അതിരാവിലെ മുതൽ നവി മുംബൈയിലെ മദ്യശാലയ്ക്ക് പുറത്ത് ക്യൂ. കടകൾ ഇതുവരെ തുറന്നിട്ടില്ല. ചിത്രം: അമിത് ചക്രവർത്തി

എന്നാൽ റെഡ് സോണുകളിലെ എല്ലാ മദ്യവിൽപ്പന ശാലകളും തുറക്കില്ല. മാർക്കറ്റ് കോംപ്ലക്സുകളിൽ സ്ഥിതിചെയ്യുന്ന മദ്യവിൽപ്പനശാലകൾ അടച്ചിടും.

അതിരാവിലെ മുതൽ നവി മുംബൈയിലെ മദ്യശാലയ്ക്ക് പുറത്ത് ക്യൂ. കടകൾ ഇതുവരെ തുറന്നിട്ടില്ല. ചിത്രം: അമിത് ചക്രവർത്തി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലാണ് മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാഗ്ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മദ്യ ശാലകൾ തുറക്കുന്നില്ല എന്ന നിലപാടിലാണ് കേരളം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook