/indian-express-malayalam/media/media_files/uploads/2020/01/donald-trump.jpg)
വാഷിങ്ടൺ: കൊറോണ വൈറസ് പ്രതിസന്ധിയുടെ തുടക്കത്തിൽ തന്നെ അതേക്കുറിച്ച് വിവരങ്ങൾ കൈമാറാതിരിക്കുകയും നിസ്സഹകരണം പുലർത്തുകയും ചെയ്ത ചൈനയുടെ നടപടിയിൽ താൻ അസ്വസ്ഥനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
"അവർക്ക് ഇതേക്കുറിച്ച് നമ്മളോട് പറയമായിരുന്നു," വൈറ്റ് ഹൗസില്‍ നടന്ന പതിവ് സമ്മേളനത്തില്‍ ട്രംപ് തന്‌റെ നിരാശ രേഖപ്പെടുത്തി.
താൻ ചൈനയെയും രാജ്യത്തിന്റെ പ്രസിഡന്റിനേയും ബഹുമാനിക്കുന്നുവെന്നും അവരോട് സത്യസന്ധനായിരിക്കുമെന്നും എന്നാൽ ചൈനയുടെ പ്രവൃത്തിയിൽ താൻ ഏറെ നിരാശനാണെന്നും ട്രംപ് വ്യക്തമാക്കി.
Read More: കൊറോണയെ നേരിടാൻ അടച്ചുപൂട്ടൽ മാത്രം പോര: ലോകാരോഗ്യ സംഘടന
അതേസമയം യുഎസിൽ 24 മണിക്കൂറിനിടെ 117 പേരാണ് മരിച്ചത്. ഇതോടെ ഇതുവരെ 419 പേര്‍ മരണത്തിന് കീഴടങ്ങി. ഒറ്റദിവസം 9,339 പേര്‍ക്ക് പുതിയതായി രോഗം ബാധിച്ചു. 32,949 പേര്‍ രോഗബാധിതരായി ചികിത്സയിലാണ്. 178 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.
അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആദ്യ രോഗബാധ വെസ്റ്റ് കോസ്റ്റിലുള്ള വാഷിങ്ടണിലായിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ഇവിടെയാണ്. ഇതുകഴിഞ്ഞാല്‍ കലിഫോര്‍ണിയയാണ്. ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ന്യൂയോര്‍ക്ക് സ്റ്റേറ്റിലാണ്. 27 സ്റ്റേറ്റുകളില്‍ സമൂഹ വ്യാപനം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഫിഫ്റ്റീന്‍ ഡെയ്‌സ് ടു സ്ലോ ദ സ്‌പ്രെഡ്' എന്ന പ്രചാരണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരംഭിച്ചിരുന്നു. അതില്‍ കൈകഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം, ആലിംഗനം-ഹസ്തദാനം എന്നിവ ഒഴിവാക്കല്‍, കൂട്ടായ്മകള്‍ ഒഴിവാക്കല്‍ എന്നിവ ഊന്നിപ്പറയുന്നതോടൊപ്പം പത്തു പേരില്‍ കൂടുതലുള്ള കൂട്ടംകൂടല്‍ പാടില്ല എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.