scorecardresearch

Russia-Ukraine Crisis: 'ശാരീരികമായും മാനസികമായും തളര്‍ന്നു;' ഖാര്‍കീവിലെ ബങ്കറില്‍ കുടുങ്ങി മലയാളികള്‍

അപകടസാധ്യത കുറഞ്ഞ മേഖലകളില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു

അപകടസാധ്യത കുറഞ്ഞ മേഖലകളില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു

author-image
WebDesk
New Update
Russia-Ukraine Crisis

കീവ്: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഖാര്‍കീവിലെ ബങ്കറില്‍ കുടുങ്ങി മലയാളികള്‍. ഒരു ദിവസത്തേക്കു കൂടിയുള്ള ഭക്ഷണം മാത്രമാണ് പക്കലുള്ളതെന്നും ആക്രമണം കാരണം പുറത്തേക്കിറങ്ങള്‍ സാധിക്കില്ലെന്നും വിദ്യാര്‍ഥികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Advertisment

"ബങ്കറിനുള്ളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുകയാണ്. രണ്ട് മുറികളിലായി നൂറോളം പേരാണ് കഴിയുന്നത്. ശാരീരികമായും മാനസികമായും തളര്‍ന്നു. കാല് നിവര്‍ത്തിയിരിക്കാനുള്ള സാഹചര്യം പോലുമില്ല. കൈവശമുള്ള ഭക്ഷണവും തീരാറായി. കൂടിവന്നാല്‍ രണ്ട് ദിവസത്തേക്കുള്ളത് കാണും," വിദ്യാര്‍ഥികള്‍ പറയുന്നു.

"എത്രയും വേഗം സഹായം ലഭിച്ചില്ലെങ്കില്‍ ഞങ്ങളുടെ അവസ്ഥ മോശമാകാനുള്ള സാധ്യതകളുണ്ട്. ബോംബിങ്ങിന്റെ ശബ്ദം ദൂരെ നിന്ന് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. കുട്ടികളെ രക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് വാര്‍ത്തകളിലൂടെ അറിയുന്നു. അത് പടിഞ്ഞാറാന്‍ ഭാഗത്ത് മാത്രമാണ്. പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്നത് ഖാര്‍കീവിലും കീവിലുമാണ്," അവര്‍ കൂട്ടിച്ചേര്‍ത്തു.

"ഖാര്‍കീവില്‍നിന്ന് ഒരാളെ പോലും രക്ഷപ്പെടുത്തിയതായി അറിയാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇവിടെ എത്രയും പെട്ടെന്ന് സഹായം ലഭിക്കണം. വാഷ്റൂമില്‍ പോകാന്‍ പോലും പുറത്തേക്കിറങ്ങാന്‍ സാധിക്കുന്നില്ല. സൈറണും ഷെല്ലിങ്ങുമാണ് പുറത്തെ. ഏജന്‍സിയുടെ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് കഴിഞ്ഞു പോകുന്നത്," സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Advertisment

Also Read: Russia-Ukraine Crisis: യുക്രൈന്‍-റഷ്യ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം; യുഎന്‍ അടിയന്തര യോഗം ചേരും

Students Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: