scorecardresearch

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ; റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് ശമനമുണ്ടായാല്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി നീരീക്ഷിച്ചു

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് ശമനമുണ്ടായാല്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി നീരീക്ഷിച്ചു

author-image
WebDesk
New Update
religious conversion, supreme court, Supreme Court on Forced religious conversion, ie malayalam

ന്യൂഡല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തിപ്പില്‍ ആശങ്കയുണ്ടെങ്കില്‍ കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Advertisment

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് ശമനമുണ്ടായാല്‍ പരീക്ഷ നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി നീരീക്ഷിച്ചു. നിലവില്‍ സെപ്റ്റംബർ ആറ് മുതല്‍ 16 വരെയാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷ റദ്ദാക്കിയാല്‍ അത് വിദ്യാര്‍ഥികളുടെ പ്ലസ് ടു ഫലത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്ലസ് വണ്‍ ഫലം വൈകിയാലും വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ അത് ബാധിക്കില്ലെന്നും സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സില്‍ ജി. പ്രകാശ് കോടതിയില്‍ വ്യക്തമാക്കി.

പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ പറഞ്ഞത്.

Advertisment

എന്നാല്‍ പരീക്ഷക്ക് തയാറെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചുരുങ്ങിയത് രണ്ടാഴ്ച മുന്‍പെങ്കിലും പരീക്ഷ തീയതികള്‍ പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം, ആന്ധപ്രദേശിലെ പ്ലസ് ടു പരീക്ഷയുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകും. ഡല്‍റ്റ പ്ലസ് കോവിഡ് പടരുന്ന സാഹചര്യത്തില്‍ കുട്ടികളെ അപകടത്തിലേക്ക് വിടാനാകില്ലെന്ന് കോടതി പറഞ്ഞു. മറ്റെന്തെങ്കിലും ക്രമീകരണങ്ങള്‍ ബോര്‍ഡുമായി ആലോചിച്ചു നടത്തിക്കൂടെയെന്നും കോടതി ചോദിച്ചു.

Also Read: വിദ്യാർഥികൾ പരീക്ഷണങ്ങൾ ചെയ്ത് പഠിച്ചിട്ടില്ല; പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റി വയ്ക്കണമെന്ന് വിഡി സതീശൻ

Supreme Court Plus One Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: