തിരുവനന്തപുരം: കോവിഡ് ഭീതി നിലല്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോയെന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി.സതീശന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കത്തയച്ചു.
“ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ എങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരിടും. ഇപ്പോള്‍ പല സ്ഥലത്തും ലാബ് വര്‍ക്കുകള്‍ പിഡിഎഫ് ഫയലുകളായാണ് അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. സംശയങ്ങള്‍ ഫോണ്‍ മുഖേന വിളിച്ചു ചോദിക്കാനും അധ്യാപകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം രീതിയെ എങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷയെന്ന് വിളിക്കാന്‍ സാധിക്കും,” സതീശന് കത്തില്‍ വ്യക്തമാക്കുന്നു.
ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുത്ത് വിദഗ്ദരുമായി ആലോചിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുന്നത് ഉചിതമാകുമെന്നും സതീശന് കത്തില്‍ പറയുന്നു.
പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഒരേ ഉപകരണങ്ങൾ പല വിദ്യാർഥികൾ ഉപയോഗിക്കുന്ന സാഹചര്യം കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക ഉയര്‍ത്തിയിരുന്നു. എന്നാൽ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
Also Read: ലോക്ക്ഡൗൺ ഇളവുകൾ നാളെ മുതൽ; തീവ്രബാധിത മേഖലകളിൽ സമ്പൂർണ നിയന്ത്രണം