scorecardresearch

Kerala News Highlights: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സിപിഎം നടപടിക്കെതിരെ രൂക്ഷവിമര്‍ശനം

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സിപിഎം നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്ത്

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സിപിഎം നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
V D Satheesan

ഇതിലൂടെ എന്ത് സന്ദേശമാണ് സിപിഎം കേരളീയ സമൂഹത്തിന് നല്‍കുന്നതെന്ന് കെ. സുധാകരന്‍ ചോദിച്ചു

Kerala News Highlights: ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സിപിഎം നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇതിലൂടെ എന്ത് സന്ദേശമാണ് സിപിഎം കേരളീയ സമൂഹത്തിന് നല്‍കുന്നതെന്ന് കെ. സുധാകരന്‍ ചോദിച്ചു.

Advertisment

"ലോകത്ത് ഭീകര സംഘടനകള്‍ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സിപിഎം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയാണ് എന്നത് ഭീകര പ്രവര്‍ത്തനത്തെ സിപിഎം എന്തുമാത്രം താലോലിക്കുന്നു എന്നതിന് തെളിവാണ്,​" സുധാകരന്‍ പറഞ്ഞു. പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവര്‍ക്കായാണ് സിപിഎം സ്മാരകം പണിതത്. 2015ല്‍ കൊല്ലപ്പെട്ട ഇവരെ സിപിഎം അന്ന് തള്ളിപ്പറഞ്ഞിരുന്നു.

ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശിച്ചു. "സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഐഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധപതിച്ചു," വി.ഡി. സതീശൻ പറഞ്ഞു.

നവകേരള ബസിന്റെ ഗരുഡ പതിപ്പ് ലാഭകരമെന്ന് കെ.എസ്.ആർ.ടി.സി

മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്ത ആഡംബര ബസായ നവകേരള ബസിന്റെ ബാംഗ്ലൂർ സർവ്വീസ് ലാഭകരമെന്ന് കെഎസ്ആർടിസിയുടെ വിലയിരുത്തൽ.  നവകേരള യാത്രയ്ക്കായി ഉപയോഗിച്ച ബസ് പിന്നീട് കെഎസ്ആര്‍ടിസിക്ക് കൈമാറുകയായിരുന്നു. ബാംഗ്ലൂളിലേക്കുള്ള ഗരുഡ സർവ്വീസായി കെഎസ്ആർടിസി അവതരിപ്പിച്ച ബസ്സിന്റെ ആദ്യ യാത്രയിൽ ഡോർ ഇളകിമാറിയതിനെ തുടർന്ന് വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്.

Advertisment

നവകേരള ബസിന്റെ ഗരുഡ പതിപ്പ് വിജയകരവും ലാഭകരവുമാണെന്നാണ് കെഎസ്ആർടിസി അവകാശപ്പെടുന്നത്. പത്ത് ദിവസത്തില്‍ കിലോ മീറ്ററിന് 63.27 രൂപ ബസ് കളക്ഷന്‍ നേടി. പൊതുവേ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോ മീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടി. ഇതിനകം 450ല്‍ കുടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ പ്രതിദിനം 46,000 രൂപയ്ക്കു മുകളില്‍ വരുമാനം ബസ്സില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. 

  • May 18, 2024 22:54 IST

    സിങ്കപ്പൂരിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു

    സിങ്കപ്പൂരിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേയ് അഞ്ചിനും പതിനൊന്നിനും ഇടയിൽ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയർന്നു. ആദ്യ ആഴ്ചയിൽ 13,700 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ തൊട്ടടുത്ത വാരം രോഗികളുടെ എണ്ണം ഇരട്ടിയായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിങ്കപ്പൂർ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിർദേശിച്ചു. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ വ്യാപനം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.



  • May 18, 2024 21:02 IST

    5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറ‍ഞ്ച് അല‍ര്‍ട്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അല‍ര്‍ട്ടാണ്. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.



  • May 18, 2024 19:17 IST

    പക്ഷിപ്പനി: പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

    ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, തഴക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് എന്നീ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിതീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ കടപ്ര, പെരിങ്ങര, നിരണം, പന്തളം, കുളനട, തുമ്പമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും മേയ് 25 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

    ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു പക്ഷികള്‍ എന്നിവയുടെ വില്‍പ്പനയും കടത്തലും നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധകള്‍ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉറപ്പുവരുത്തണം.



  • May 18, 2024 17:45 IST

    രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തി

    കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. മെയ്19 മുതൽ 23 വരെ രാത്രി ഏഴ് മണിക്ക് ശേഷം പത്തനംതിട്ടിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായാണ് അറിയിപ്പ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കളക്ടർ നിർദേശം നൽകി.



  • May 18, 2024 17:36 IST

    ലൂണയുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

    നായകൻ അഡ്രിയാന്‍ ലൂണയുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്. 2027 വരെയാണ് ഉറുഗ്വെ താരവുമായുള്ള കരാർ നീട്ടിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനായി 56 മത്സരങ്ങളിലാണ് ലൂണ പന്തു തട്ടിയത്. 15 ഗോളുകളും ഇതുവരെ നേടി. കൂടുതൽ വായിക്കാം



  • May 18, 2024 17:18 IST

    വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

    സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധം. യോഗം തുടങ്ങിയ ഉടനെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു.

    പ്ലസ്‌വൺ സീറ്റുകൾ മലബാറിന്റെ അവകാശമാണെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടീഷർട്ട്‌ ഉയർത്തി കാട്ടിയായിരുന്നു പ്രതിഷേധം. സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും നൗഫൽ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കി. പിന്നീട് കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു.

     



  • May 18, 2024 14:58 IST

    ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇന്ന് നേര്‍ക്കുനേര്‍

    ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന നിര്‍ണായക പോരാട്ടം ഇന്ന്. പ്ലേ ഓഫിലെ നാലാമനാവാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേര്‍ക്കുനേര്‍ ഇറങ്ങും. പ്ലേ ഓഫ് യോഗ്യത നിര്‍ണയിക്കുന്നു എന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ എം.എസ്. ധോണിയും വിരാട് കോഹ്‌ലിയും മുഖാമുഖം പോരാടാൻ ഇറങ്ങുമെന്നതും മത്സരത്തിന്റെ ആവേശം കൂട്ടുന്നു. ആര്‍സിബിയുടെ സ്വന്തം തട്ടകമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.



  • May 18, 2024 13:56 IST

    അധീർ രഞ്ജൻ ചൗധരിക്ക് ഖാർഗെയുടെ താക്കീത് 

    പാർട്ടി കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് അധീർ രഞ്ജൻ ചൗധരിക്ക് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മുന്നറിയിപ്പ്. മമതാ ബാനർജിക്കതിരെ അധീർ നടത്തുന്ന തുടർച്ചയായ വിമർശനങ്ങളാണ് പാർട്ടി അദ്ധ്യക്ഷനെ ചൊടിപ്പിച്ചത്. ഇൻഡ്യ മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച തൃണമൂൽ അദ്ധ്യക്ഷ മമത ബാനർജിയെ വിശ്വാസമില്ലെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ അധീർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന അധ്യക്ഷൻ തീരുമാനമെടുക്കേണ്ടെന്ന് ചൗധരിയുടെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് ഖാർഗെ വ്യക്തമാക്കി.  



  • May 18, 2024 12:43 IST

    അരവിന്ദ് കേജ്രിവാളിന്റെ പി.എ അറസ്റ്റിൽ 

    ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പി.എ ബിഭവ് കുമാർ അറസ്റ്റിൽ. തന്നെ ശാരീരികമായി ആക്രമിച്ചെന്ന എഎപി എം.പി സ്വാതി മലിവാളിന്റെ പരാതിയിലാണ് അറസ്റ്റ്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ തുടരുന്നതിനിടെ കേജ്രിവാളിന്റെ വസതിയിൽ നിന്നാണ് ബിഭവ് കുമാർ കസ്റ്റഡിയിലായിരിക്കുന്നത്. 



  • May 18, 2024 11:38 IST

    വീക്ഷണത്തിനെതിരെ കേരളാ കോൺഗ്രസ് മുഖമാസിക 

    കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ വിളിച്ച കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ലേഖനത്തിന് മറുപടിയുമായി പാർട്ടി മുഖപത്രം പ്രതിച്ഛായ. വീക്ഷണത്തെ വിഷ വീക്ഷണം എന്ന് വിളിച്ചാണ് പ്രതിച്ഛായയിൽ മുഖപ്രസംഗം വന്നിരിക്കുന്നത്. വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറിയെന്നും കേരള കോൺഗ്രസ് എമ്മിനെ ചതിച്ചാണ് യുഡിഎഫിൽ നിന്നും പുറത്താക്കിയതെന്നും ലേഖനത്തിൽ വിശദമാക്കുന്നു. 



national news International Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: