/indian-express-malayalam/media/media_files/wRMPTfE1o71vVturdgTn.jpg)
Kerala News Live Updates
Kerala News Highlights:തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായി തർക്കമുണ്ടായ സംഭവത്തിൽ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. തമ്പാനൂർ പൊലീസ് ആണ് കേസെടുത്തത്. കെഎസ്ആർടിസിയുടെ പരാതിയിലാണ് നടപടി. തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ട കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് ഇന്നാണ് അറിയിച്ചത്.
ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്. മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പ്രതികരിച്ചു. മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി പൊലീസ്
ഡൽഹിയിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ബുധനാഴ്ച പുലർച്ചെ തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ അഞ്ച് സ്കൂളുകൾക്ക് നേരെയും കിഴക്കൻ ഡൽഹിയിലെ മൂന്ന് സ്കൂളുകൾക്ക് നേരെയുമാണ് ബോംബ് ഭീഷണി ഉണ്ടായത്. പുലർച്ചെ നാലോടെയാണ് സ്‌കൂളുകളുടെ ഔദ്യോഗിക ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
വിവരം അറിഞ്ഞ ലോക്കൽ പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തുകയും സ്കൂൾ പരിസരം പൂർണ്ണമായി ഒഴിപ്പിക്കുകയും ചെയ്തു. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ ഇമെയിലിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബോംബ് ഡിറ്റക്ഷൻ ടീം, ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഫയർ ഫോഴ്സ് എന്നിവരുടെ സഹായത്തോടെ സമഗ്രമായ തിരച്ചിൽ തുടരുകയാണ്.
VIDEO | Delhi: Visuals from outside Delhi Public School, Dwarka after it received a bomb threat. Police and fire brigade teams at the spot. More details are awaited.
— Press Trust of india (@PTI_News) May 1, 2024
(Full video available on PTI Videos - https://t.co/dv5TRAShcC) pic.twitter.com/KFa7xSuJ1w
 
മദർ മേരി സ്കൂൾ മയൂർ വിഹാർ , ഡൽഹി പബ്ലിക് സ്കൂൾ ദ്വാരക, സംസ്കൃതി ​​സ്കൂൾ ചാണക്യപുരി, ഡൽഹി പബ്ലിക് സ്കൂൾ വസന്ത് കുഞ്ച്, അമിറ്റി സ്കൂൾ സാകേത് എന്നി സ്കൂളുകളിലേക്കാണ് ഭീഷണിയെത്തിയത്.
Read More
- അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം? സസ്പെൻസ് തുടർന്ന് കോൺഗ്രസ്
 - ജർമ്മനിയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ; പിന്നിലാക്കിയത് ചൈനയെ
 - ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ രേവണ്ണയെ പുറത്താക്കി ജെഡിഎസ്
 - ‘രാജ്യത്ത് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാർ’: മോദിയുടെ ‘കൂടുതൽ കുട്ടികൾ’ആരോപണത്തിൽ ഒവൈസി
 - മതം പറഞ്ഞ് വോട്ട് തേടി: ബിജെപി യുവനേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
 
- May 01, 2024 20:58 IST
ശോഭാ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ.പി. ജയരാജൻ
ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കൺവീനര്‍ ഇ.പി. ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. നേരത്തെ ഇരുവര്‍ക്കുമെതിരെ ഇ.പി. ജയരാജൻ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും നോട്ടീസ് അയച്ചിട്ടുണ്ട്.
 - May 01, 2024 19:41 IST
ടോസ് നേടിയ പഞ്ചാബ് നായകന്‍ ബൗളിങ് തിരഞ്ഞെടുത്തു
ഐപിഎല്‍ 2024 സീസണില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ കൊതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇറങ്ങുന്നു. ചെപ്പോക്കിലെ ഹോം സ്റ്റേഡിയത്തില്‍ സിഎസ്‌കെയ്ക്ക് പഞ്ചാബ് കിങ്സാണ് എതിരാളികള്‍. ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ബൗളിങ് തിരഞ്ഞെടുത്തു.
 - May 01, 2024 14:24 IST
അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്, മെമ്മറി കാർഡ് കൊണ്ടുപോയി കാണും: യദു
മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ആദ്യ പ്രതികരണവുമായി യദു. അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നതെന്നും അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകുമെന്നും യദു പ്രതികരിച്ചു. താനൊരു സാധാരണ ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണെന്നും യദു പറഞ്ഞു. താൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നത് തെളിയിക്കേണ്ട ആവശ്യം അവർക്കാണ് ഉള്ളതെന്നും യദു കൂട്ടിച്ചേർത്തു.
 - May 01, 2024 12:37 IST
മേയർ-ഡ്രൈവർ തർക്കത്തിൽ ഇടപെടലുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ ഇടെപെടലുമായി ഗതാഗത മന്ത്രി കെ,ബി ഗണേഷ് കുമാർ. കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ക്യാമറയുള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
 - May 01, 2024 12:09 IST
ഒരു കോടിയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് സിപിഎമ്മിനോട് ആദായനികുതി വകുപ്പ്
തൃശ്ശൂരിൽ സിപിഎമ്മിനെ വെട്ടിലാക്കി ആദായ നികുതി വകുപ്പിന്റെ നടപടികൾ. ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന വഴി ആദായ നികുതി വകുപ്പ് സിപിഎമ്മിൽ നിന്നും പിടിച്ചടുത്ത് ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണമെന്നാണ് സിപിഎമ്മിന് വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് ഇന്നലെ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ എത്തിയപ്പോഴായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി.
 - May 01, 2024 11:53 IST
വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ ഇടിമിന്നലിൽ നശിച്ചു.
ആലപ്പുഴയില്‍ ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ സശിച്ചു. സിസി ടിവി ക്യാമറകള്‍ നശിച്ച വിവരം ജില്ലാ കളക്ടറാണ് സ്ഥാനാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ആലപ്പുഴ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലെ ക്യാമറകളാണ് ഇടിമിന്നലില്‍ നശിച്ചത്.
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us