scorecardresearch

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍; എട്ട് ദിവസത്തെ സന്ദര്‍ശനം

രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും മറ്റ് വ്യവസായികളുമായി ചര്‍ച്ച നടത്തും

രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും മറ്റ് വ്യവസായികളുമായി ചര്‍ച്ച നടത്തും

author-image
WebDesk
New Update
Pinarayi Vijayan, Kerala Government, LDF

ദുബായ്: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍. രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ശേഷം മുഖ്യമന്ത്രി ആദ്യമായാണ് ദുബായില്‍ എത്തുന്നത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പിണറായി വിജയന്‍ ദുബായിലെത്തിയിരിക്കുന്നത്.

Advertisment

രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും മറ്റ് വ്യവസായികളുമായി ചര്‍ച്ച നടത്തും. കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുക എന്നതാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കേരള സര്‍ക്കാരൊ മുഖ്യമന്ത്രിയുടെ ഓഫീസൊ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല.

ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയിനില്‍ കേരള സ്റ്റാളിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. എക്സപോയില്‍ ആറുദിവസമാണ് കേരളത്തിന്‍റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളത്. അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിക്ഷേപ സംഗമങ്ങളും ദുബായില്‍ നടക്കും. വ്യവസായ മന്ത്രി പി. രാജീവും ചര്‍ച്ചകളുടെ ഭാഗമാകും.

Also Read: ദിലീപിന് തിരിച്ചടി; ഫോണുകള്‍ തിങ്കളാഴ്ച രാവിലെ ഹാജരാക്കണമെന്ന് ഹൈക്കോടതി

Advertisment
Pinarayi Vijayan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: