scorecardresearch

കേരളത്തെ നോക്കൂ; പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍

കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു

കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു

author-image
WebDesk
New Update
കേരളത്തെ നോക്കൂ; പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Advertisment

ജനുവരി ആറിന് തമിഴ്‌നാട് നിയമസഭ ചേരുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി പളനിസ്വാമി തയാറാകണം. രാജ്യത്തെ അടിസ്ഥാന നിയമങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. .

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ഇന്നാണ് കേരള നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്. രാജ്യത്താദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നതും പാസാക്കുന്നതും. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു.

Read Also: പൗരത്വ പട്ടികയിൽ നിന്ന് പുറത്ത് പോകുന്നവർക്കുള്ള തടങ്കൽ പാളയങ്ങൾ കേരളത്തിൽ ഉണ്ടാകില്ല: മുഖ്യമന്ത്രി

Advertisment

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Pinarayi Vijayan Citizenship Amendment Act Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: